Friday, November 16th, 2018

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം

ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം.

Published On:Jul 18, 2018 | 12:35 pm

കോഴിക്കോട്: എസ്.ഡി.പി.ഐക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു.
ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദമാണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് പ്രശ്‌നം. പേര് എന്തായാലും സലഫിസമാണ് ഇതിന് പിന്നിലെന്നും കാന്തപുരം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    38 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    2 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    7 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    9 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    10 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല