Tuesday, November 13th, 2018

അന്താരാഷ്ട്ര സൈക്ലിംഗ്; കാന്തന്‍പാറയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍

      കല്‍പ്പറ്റ: കാന്തന്‍പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള പുഴ പുറമ്പോക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടത്തിന് മുന്‍വശത്തും വ്യൂ പോയിന്റിലും ജി.ഐ.പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിക്കും. നടപ്പാത നിര്‍മ്മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തദ്ദേശവാസികളെ തന്നെ ഗൈഡുകളായി നിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വയനാട് ജില്ലയില്‍ … Continue reading "അന്താരാഷ്ട്ര സൈക്ലിംഗ്; കാന്തന്‍പാറയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍"

Published On:Sep 17, 2013 | 4:24 pm

Kanthanpara Water Falls

 

 

 
കല്‍പ്പറ്റ: കാന്തന്‍പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള പുഴ പുറമ്പോക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടത്തിന് മുന്‍വശത്തും വ്യൂ പോയിന്റിലും ജി.ഐ.പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിക്കും. നടപ്പാത നിര്‍മ്മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തദ്ദേശവാസികളെ തന്നെ ഗൈഡുകളായി നിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വയനാട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സൈക്കിളിംഗ് മത്സരത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നടത്തിയ മത്സരത്തിന്റെ സജ്ജീകരണങ്ങളെ കുറിച്ച് പഠിക്കാന്‍ ജില്ലയില്‍ നിന്നും അഞ്ചംഗ സമിതിയെ അയയ്ക്കാനും യോഗം തീരുമാനിച്ചു.
പൊഴുതന പഞ്ചായത്തിലെ പെരിങ്കോടയില്‍ ഹാരിസണ്‍ മലയാളം തേയില തോട്ടത്തിലെ കല്ലൂര്‍ ഡിവിഷനിലാണ് മത്സരം നടക്കുക. മത്സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നായി 200 ലധികം സൈക്കിളോട്ടക്കാര്‍ പങ്കെടുക്കും. ഡി.ടി.പി.സി. ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് ശമ്പളത്തിന്റെ പത്ത് ശതമാനം ഉത്സവബത്ത അനുവദിക്കാന്‍ കമ്മറ്റി അനുമതി നല്‍കി. ദിവസവേതന തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിരക്കായ 910 രൂപ ഉത്സവബത്തയായി അനുവദിക്കും. ജീവനക്കാരുടെ സര്‍വ്വീസ് ചട്ടങ്ങള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഉന്നയിക്കപ്പെട്ട പ്രപ്പോസ്സലുകള്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിക്കും. തിരുനെല്ലി ക്ഷേത്രത്തിന് സമീപം ടൂറിസം വകുപ്പ് പണികഴിപ്പിച്ച ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ മൂന്ന് ലക്ഷം രൂപ വാടകക്ക് ഒരു വര്‍ഷത്തേക്ക് തിരുനെല്ലി ദേവസ്വത്തിന് നടത്തിപ്പിന് നല്‍കാനും കമ്മറ്റി അനുമതി നല്‍കി.
കര്‍ലാട് തടാകത്തോട് ചേര്‍ന്ന് ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ യോഗം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ഡി.ടി.പി.സി. ഓഫീസ് നവീകരിക്കാനും കല്‍പ്പറ്റ ബസ് സ്റ്റാന്റില്‍ നഗരസഭയുടെ സഹകരണത്തോടെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാനും നടപടി സ്വീകരിക്കും. നഗരസഭ ഇതിനായി സൗജന്യമായി സ്ഥലം അനുവദിക്കും. ബത്തേരി ഗസ്റ്റ് ഹൗസിനോട് ചേര്‍ന്നുള്ള മോട്ടല്‍ ആരാം ഏറ്റെടുത്ത് നടത്തുന്നതിന് ഡി.ടി.പി.സി.ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ബത്തേരി ടൗണ്‍സ്‌ക്വയര്‍, കറലാട് തടാകം എന്നിവിടങ്ങളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ നിര്‍മ്മിക്കും, ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സി.ഡി, ടിവികള്‍ സ്ഥാപിക്കാനും ഡി.ടി.പി.സി.യുടെ അധീനതയിലുള്ള ബോട്ടുകള്‍ നന്നാക്കാനും യോഗം അനുമതി നല്‍കി. ഡി.ടി.പി.സി.യുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനും എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമതി നല്‍കി. പ്രവേശന ടിക്കറ്റ് മുതിര്‍ന്നവര്‍ 20 രൂപ, കുട്ടികള്‍ 10 രൂപ, പെഡല്‍ബോട്ട് 2 പേര്‍ക്ക് 100, 4 പേര്‍ക്ക് 200, റാഫ്റ്റിംഗ് ബോട്ട് 600, തുഴബോട്ട് 8 പേര്‍ക്ക് 350 രൂപ എന്നിങ്ങനെയാണ് ചാര്‍ജ്.

 

LIVE NEWS - ONLINE

 • 1
  9 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  10 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  11 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  12 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  14 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  15 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  15 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  16 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി