Tuesday, November 20th, 2018

കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി

പാലക്കാട്: കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി. ജനം ഭീതിയില്‍. രണ്ട് ആടുകളെ പുലി പിടിച്ചു കൊന്നു. കാന്തളം വീഴ്‌ലി മൈലാടുംപരുത മൂടക്കോടില്‍ ബേബിയുടെ എട്ട് മാസം പ്രായമായ രണ്ട് ആടുകളെയാണ് കഴിഞ്ഞ രാത്രി 12ഓടെ പുലി കൊന്നത്. പട്ടിയുടെ നിര്‍ത്താതെയുള്ള കുരയും തള്ളയാടിന്റെ കരച്ചിലും കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് രണ്ട് ആടുകളെ പുലി കഴുത്തിന് കടിച്ച് കൊന്നിട്ടിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് … Continue reading "കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി"

Published On:Oct 26, 2013 | 11:15 am

പാലക്കാട്: കാന്തളം മൈലാടുംപരുതയില്‍ പുലിയിറങ്ങി. ജനം ഭീതിയില്‍. രണ്ട് ആടുകളെ പുലി പിടിച്ചു കൊന്നു. കാന്തളം വീഴ്‌ലി മൈലാടുംപരുത മൂടക്കോടില്‍ ബേബിയുടെ എട്ട് മാസം പ്രായമായ രണ്ട് ആടുകളെയാണ് കഴിഞ്ഞ രാത്രി 12ഓടെ പുലി കൊന്നത്. പട്ടിയുടെ നിര്‍ത്താതെയുള്ള കുരയും തള്ളയാടിന്റെ കരച്ചിലും കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് രണ്ട് ആടുകളെ പുലി കഴുത്തിന് കടിച്ച് കൊന്നിട്ടിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പരിസരത്ത് തെരച്ചില്‍ നടത്തിയപ്പോഴാണ് കൃഷിയിടത്തിന്റെ അതിര്‍ത്തിയില്‍ പുലിയെ കണ്ടത്.
വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപത്തുള്ള വനത്തിലേക്ക് പുലി മറഞ്ഞു. അതിനു ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ തൊട്ടടുത്ത് മണിയന്‍കുന്നേല്‍ സാജന്റെ തൊഴുത്തില്‍ പുലി കയറി. പശുക്കള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണ് ഈ മേഖലയില്‍ പുലി എത്തി വളര്‍ത്ത് മൃഗങ്ങളെ പിടികൂടി കൊല്ലുന്നത്. ഒന്നര മാസം മുമ്പ് മഴുപ്പേല്‍ മത്തായിയുടെ ആടിനെയും ഒരു മാസം മുമ്പ് വീഴ്‌ലികളും ശശീന്ദ്രന്റെ ഒരു ആടിനെയും പുലി പിടിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ പുലി എത്തിയതോടെ ജനങ്ങള്‍ പേടിയിലാണ്. ഇടയ്ക്കിടെ കാന്തളം എസ്‌റ്റേറ്റ് മുക്കില്‍ പുലിയെ കാണാറുള്ളതായി നാട്ടുകാര്‍ പറയുന്നു. ഈ വിവരം വനപാലകരെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാന്‍ അവര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    14 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    18 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    18 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    20 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’