Saturday, January 19th, 2019

കിഫ്ബി കനിഞ്ഞു, കുതിപ്പിലേക്ക് കണ്ണൂര്‍ സര്‍വ്വകലാശാല

കണ്ണൂര്‍ സര്‍വ്വകലാശാലക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ വകയിരുത്തി 150 കോടി രൂപ അനുവദിച്ചത് സര്‍വ്വകലാശാലയുടെ വളര്‍ച്ചക്ക് തുണയാകും. 174 കോടി രൂപയുടെ പദ്ധതി വിവിധ കോളജുകള്‍ക്കായി സമര്‍പ്പിച്ചതിലാണ് 150 കോടി അനുവദിച്ചത്. സര്‍വ്വകലാശാലയുടെ ഭാവി പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ് സഹായകമാകും. മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്റ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ കായിക-ഗവേഷണ വികസന കേന്ദ്രം, വുഡ് സയന്‍സ് ടെക്‌നോളജി ലാബ്, സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിസബിലിറ്റീസ് സ്റ്റഡി സെന്റര്‍, പശ്ചാത്തല വികസന സൗകര്യം, സ്റ്റാറ്റിസ്റ്റിക്‌സ് … Continue reading "കിഫ്ബി കനിഞ്ഞു, കുതിപ്പിലേക്ക് കണ്ണൂര്‍ സര്‍വ്വകലാശാല"

Published On:Jan 11, 2019 | 2:02 pm

കണ്ണൂര്‍ സര്‍വ്വകലാശാലക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ വകയിരുത്തി 150 കോടി രൂപ അനുവദിച്ചത് സര്‍വ്വകലാശാലയുടെ വളര്‍ച്ചക്ക് തുണയാകും.
174 കോടി രൂപയുടെ പദ്ധതി വിവിധ കോളജുകള്‍ക്കായി സമര്‍പ്പിച്ചതിലാണ് 150 കോടി അനുവദിച്ചത്. സര്‍വ്വകലാശാലയുടെ ഭാവി പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ് സഹായകമാകും.
മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്റ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ കായിക-ഗവേഷണ വികസന കേന്ദ്രം, വുഡ് സയന്‍സ് ടെക്‌നോളജി ലാബ്, സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിസബിലിറ്റീസ് സ്റ്റഡി സെന്റര്‍, പശ്ചാത്തല വികസന സൗകര്യം, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ സ്റ്റാറ്റിറ്റിക്കല്‍ കമ്പ്യൂട്ടിങ്ങ് ആന്റ് റിസര്‍ച്ച്, ചരിത്ര വകുപ്പില്‍ ഡിജിറ്റല്‍ ആര്‍കൈവ്‌സ് ആന്റ് മ്യൂസിയം, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തില്‍ പശ്ചാത്തല വികസനം, കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹൈപെര്‍ഫോമന്‍സ് ലാബ്, ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ പാശ്ചാത്തല വികസനം തുടങ്ങിയ പദ്ധതികളാണ് ഈ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുക.
പയ്യന്നൂര്‍ ക്യാമ്പസില്‍ എന്‍വയേണ്‍ ഡെന്റല്‍ സയന്‍സില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കും. ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട് സെന്ററുകള്‍ക്കായി പുതിയ ബ്ലോക്ക് നിര്‍മ്മിക്കും. നീലേശ്വരം ക്യാമ്പസില്‍ മലയാളം വകുപ്പിന്റെ ഭാഗമായി നാടന്‍ കലാ ഗവേഷണ കേന്ദ്രം ഒരുക്കും.
മാനന്തവാടി ക്യാമ്പസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. പാലയാട് ക്യാമ്പസില്‍ എക്കണോമിക്‌സ് ആന്റ് ആന്ത്രപ്പോളജി വകുപ്പുകള്‍ക്ക് പുതിയ ബ്ലോക്ക് പണിയും. മൈക്രോ ബയോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രം ഒരുക്കും. താവക്കര ക്യാമ്പസില്‍ ബിസിനസ് ഇന്‍ക്യുബേറ്റര്‍ സെന്റര്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
നിയമന വിവാദങ്ങളും മറ്റും നിറംകെടുത്തിയ പശ്ചാത്തലത്തിലാണ് പുതുവര്‍ഷത്തില്‍ സര്‍വ്വകലാശാല പുതിയ കുതിപ്പിന് ഒരുങ്ങുന്നത്. മികച്ച വിദ്യാഭ്യാസ വിവക്ഷണനായ വി സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ് സര്‍വ്വകലാശാലക്ക് ചുക്കാന്‍ പിടിക്കുന്നത്.
അക്കാദമിക്-അക്കാദമികേതര പുരോഗതിയിലേക്ക് വടക്കേ മലബാറിന്റെ അഭിമാന സ്ഥാപനമായി കണ്ണൂര്‍ സര്‍വ്വകലാശാല വളരട്ടെ.

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    60 mins ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം