Tuesday, June 25th, 2019

ട്രെയിനിലെ കൊല; അന്വേഷണം ഊര്‍ജിതപ്പെടുത്തണം

          കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. ചിലരെ ചോദ്യം ചെയ്തുവിട്ടതല്ലാതെ കേസില്‍ വ്യക്തമായ തുമ്പുണ്ടാക്കാനോ ദുരൂഹത നീക്കാനോ സാധിക്കാത്തത് ട്രെയിന്‍ യാത്രക്കാരിലും പൊതുവിലും ആശങ്കള്‍ക്കിടയാക്കുകയാണ്. ഇത്ര വലിയ അന്വേഷണ സംവിധാനമുണ്ടായിട്ടും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതാണ് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കടിസ്ഥാനം. ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കേണ്ടതും പ്രതിയെ കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നാണ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റെയില്‍വേ … Continue reading "ട്രെയിനിലെ കൊല; അന്വേഷണം ഊര്‍ജിതപ്പെടുത്തണം"

Published On:Oct 28, 2014 | 1:41 pm

Murder 00119900 Full

 

 

 

 

 
കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. ചിലരെ ചോദ്യം ചെയ്തുവിട്ടതല്ലാതെ കേസില്‍ വ്യക്തമായ തുമ്പുണ്ടാക്കാനോ ദുരൂഹത നീക്കാനോ സാധിക്കാത്തത് ട്രെയിന്‍ യാത്രക്കാരിലും പൊതുവിലും ആശങ്കള്‍ക്കിടയാക്കുകയാണ്. ഇത്ര വലിയ അന്വേഷണ സംവിധാനമുണ്ടായിട്ടും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതാണ് വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കടിസ്ഥാനം.
ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കേണ്ടതും പ്രതിയെ കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നാണ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. മാത്രവുമല്ല കൊലചെയ്യാന്‍ മണ്ണെണ്ണ ഉപയോഗിച്ചത് ഗൗരവത്തോടെ തന്നെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കുകയുണ്ടായി.
അതിനിടെ സ്ത്രീയെ തീവെയ്ക്കാന്‍ മണ്ണെണ്ണയോ മദ്യമോ ഉപയോഗിച്ചില്ലെന്നാണ് പ്രാഥമിക നിഗമനത്തിലെ വിലയിരുത്തലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയൊക്കെയാണെങ്കിലും ഇതെല്ലാം ആശങ്കകള്‍ വിട്ടൊഴിയാന്‍ പര്യാപ്തമല്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയത് മണ്ണെണ്ണ റെയില്‍വേ സ്റ്റേഷനുകളില്‍ കൊണ്ടുവരാന്‍ പാടില്ലെന്നാണ്. മണ്ണെണ്ണയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നുണ്ടെങ്കിലും അത് കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ വലിയ സുരക്ഷാവീഴ്ച തന്നെയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. കാരണം റെയില്‍വേ സ്റ്റേഷനുകളില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത ഒട്ടേറെ സാധനങ്ങള്‍ യഥേഷ്ടം കൊണ്ടുവരുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എന്നാലവ യഥാസമയം പിടിക്കപ്പെടാന്‍ സാധിക്കുന്നില്ലെന്നത് കനത്ത സുരക്ഷാവീഴ്ച തന്നെയാണ്. മണ്ണെണ്ണ മാത്രമല്ല സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന എത്രയോ വസ്തുക്കളും സാധനങ്ങളും നിത്യേനയെന്നോണം നമ്മുടെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നുണ്ടെന്നുമാത്രമല്ല. അവന്‍ ട്രെയിന്‍ മുഖേന പല സ്ഥലങ്ങളിലേക്കും കടത്തുന്നുമുണ്ട്. റെയില്‍വേ സുരക്ഷാസേനയുടെ കണ്‍മുന്നിലൂടെയാണ് ഇതെല്ലാം കടത്തിക്കൊണ്ടുപോകുന്നതെന്നുള്ള കാര്യവും പകല്‍ വെളിച്ചം പോലെ വ്യക്തവുമാണ്. എന്തായാലും സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടതിനെ തുടര്‍ന്ന് പലരെയും ചോദ്യം ചെയ്തു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ കാര്യത്തില്‍ തുടക്കം മുതലേ ചിലവീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നുള്ളത്. അംഗീകരിച്ചേ മതിയാവൂ. തീപ്പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുവപോകുന്നവഴിയില്ലെങ്കിലും ഇതേക്കുറിച്ച് അപ്പോഴൊന്ന് ചോദിച്ചിരുന്നെങ്കില്‍ പ്രതിയെ ആ സമയം തന്നെ ചിലപ്പോള്‍ കീഴ്‌പ്പെടുത്താന്‍ സാധിക്കുമായിരുന്നു. സ്ത്രീയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രാഥമികമായി ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ അവഗണിച്ചതാണ് അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമെന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം അന്വേഷണവുമായി ബന്ധപ്പെട്ട് വ്യക്തമായ ദിശാബോധത്തിന്റെ അഭാവവും കേസന്വേഷണത്തെ കുഴക്കുന്നുണ്ട്. എന്തുതരം തടസ്സങ്ങളായാലും അവയെല്ലാം തട്ടിമാറ്റി അന്വേഷണം ഊര്‍ജിതപ്പെടുത്തി നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാനുള്ള ഉത്തരവാദിത്വം. അന്വേഷണ സംഘം ഏറ്റെടുത്തേമതിയാവൂ. ഇല്ലെങ്കില്‍ തെളിവുകള്‍ നശിക്കപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുക. ഇത് അന്വേഷണ സംഘത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചില സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം തന്നെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സി സി ടി വി സ്ഥാപിക്കുമെന്നാണ് അദ്ദേഹം നല്‍കിയ ഉറപ്പ്. അതോടൊപ്പം തന്നെ റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും മതിയായ വെളിച്ച സംവിധാനം ഒരുക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. കാലതാമസം ഒട്ടും കൂടാതെ ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ് വേണ്ടത്. ചുരുക്കത്തില്‍ ട്രെയിനിലെ കൊലയുമായി ബന്ധപ്പെട്ട വര്‍ധിച്ചു വരുന്ന ആശങ്കകള്‍ ദൂരീകരിക്കാനും പ്രതിയെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്.

LIVE NEWS - ONLINE

 • 1
  29 mins ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  2 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  4 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  5 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  5 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  5 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  5 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  6 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  6 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി