Thursday, September 20th, 2018

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും; ലോക നിലവാരത്തില്‍ ഉയര്‍ത്തും: മന്ത്രി

പരിയാരം മെഡിക്കല്‍ കോളജ് കോംപ്ലക്‌സില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

Published On:Apr 27, 2018 | 11:52 am

പരിയാരം: പ്രത്യേക സൊസൈറ്റിയുടെ കീഴിലായിരിക്കും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണ നിര്‍വഹണം നടക്കുകയെന്ന് മന്ത്രി കെ കെ ശൈലജ. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് ചുമതലയേറ്റ ബോര്‍ഡ് ഓഫ് കണ്‍ട്രോളിന് കീഴില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ മാനേജിംഗ് ഡയരക്ടറും ഡയരക്ടര്‍മാരും ഉള്‍പ്പെടെയുള്ള സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തും. ലോകമറിയുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സായി പരിയാരം മെഡിക്കല്‍ കോളജിനെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ടി വി രാജേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, സി കൃഷ്ണന്‍ എം എല്‍ എ, കെ വി സുമേഷ്, ശേഖരന്‍ മിനിയോടന്‍, ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ഏറ്റെടുക്കല്‍ രേഖകള്‍ മന്ത്രി കെ കെ ശൈലജയില്‍ നിന്നും ജില്ലാ കലക്ടര്‍ ഏറുവാങ്ങി.
ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയ മന്ത്രി കെ കെ ശൈലജ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത പി കരുണാകരന്‍ എം പി, എം എല്‍ എമാരായ ടി വി രാജേഷ്, സി കൃഷ്ണന്‍ എന്നിവരെല്ലാം സ്ഥാപകനായ എം വി രാഘവനെ ആദരവ് കൊണ്ട് മൂടാന്‍ തയ്യാറായി എന്നതാണ് ഏറ്റെടുക്കല്‍ യോഗത്തില്‍ ശ്രദ്ധേയമായത്.
കൂടാതെ പരിയാരം മെഡിക്കല്‍ കോളജ് കോംപ്ലക്‌സില്‍ സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍ കാരുണ്യ ഫാര്‍മസി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    8 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    11 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    12 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല