Saturday, February 23rd, 2019

അധികൃതരുടെ നിസ്സംഗത കണ്ണൂരിന്റെ ശാപം

        കണ്ണൂര്‍ നഗരത്തിലെ കാര്യങ്ങള്‍ കരുതിയതുപോലെ തന്നെ സംഭവിച്ചു. മഴ ആരംഭിക്കുന്നതോടെ കണ്ണൂര്‍ നഗരയാത്ര അതീവ ദുഷ്‌കരമായിത്തീരുമെന്ന് പലരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കാതെ അവഗണിച്ചതിന്റെ തിക്തഫലമാണ് കണ്ണൂര്‍ നഗരവാസികളും നഗരത്തിലെത്തുന്നവരും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മഴ കനത്തതോടെ വെള്ളക്കെട്ടില്ലാത്ത ഒരു സ്ഥലവും നഗരത്തിലില്ല. ദേശീയ പാതയായാലും ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന റോഡായാലും എല്ലാം മണ്ണ് കലര്‍ന്ന് ചെളിമയമായി. കാല്‍നടയാത്രക്കാരും വാഹനയാത്രീകരും ഭരണാധികാരികളെ ശപിക്കാതെ ഒരടിമുന്നോട്ട് പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുപോലൊരു നഗരം കേരളത്തിലെവിടെയുമില്ലെന്നാണ് … Continue reading "അധികൃതരുടെ നിസ്സംഗത കണ്ണൂരിന്റെ ശാപം"

Published On:Jun 14, 2014 | 1:29 pm

Editorial Kannur Road Condition Full

 

 

 

 
കണ്ണൂര്‍ നഗരത്തിലെ കാര്യങ്ങള്‍ കരുതിയതുപോലെ തന്നെ സംഭവിച്ചു. മഴ ആരംഭിക്കുന്നതോടെ കണ്ണൂര്‍ നഗരയാത്ര അതീവ ദുഷ്‌കരമായിത്തീരുമെന്ന് പലരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കാതെ അവഗണിച്ചതിന്റെ തിക്തഫലമാണ് കണ്ണൂര്‍ നഗരവാസികളും നഗരത്തിലെത്തുന്നവരും ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മഴ കനത്തതോടെ വെള്ളക്കെട്ടില്ലാത്ത ഒരു സ്ഥലവും നഗരത്തിലില്ല. ദേശീയ പാതയായാലും ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന റോഡായാലും എല്ലാം മണ്ണ് കലര്‍ന്ന് ചെളിമയമായി. കാല്‍നടയാത്രക്കാരും വാഹനയാത്രീകരും ഭരണാധികാരികളെ ശപിക്കാതെ ഒരടിമുന്നോട്ട് പോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതുപോലൊരു നഗരം കേരളത്തിലെവിടെയുമില്ലെന്നാണ് ശാപത്തോടൊപ്പമുള്ള ആത്മഗതവും. പരമദയനീയമാണ് കണ്ണൂരിലെ കാര്യങ്ങള്‍ മഴ ആരംഭിച്ചതേയുള്ളൂ. അപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയ സ്ഥിതിക്ക് രണ്ടുമൂന്ന് മാസം കഴിയുമ്പോഴേക്കും സ്ഥിതി എന്തായിരിക്കും? ആലോചിക്കുക തന്നെ പ്രയാസം. എന്നാല്‍ ഇതൊക്കെ ശരിയാക്കേണ്ടവര്‍ക്കാകട്ടെ യാതൊരുവിധ വേവലാതിയുമില്ലതാനും.
കുടിവെള്ളപൈപ്പിടാനായി വെട്ടിപ്പൊളിച്ച ദേശീയ പാതയുള്‍പ്പെടെയുള്ള റോഡുകള്‍ ഇനിയും പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ല. ഉദാഹരണത്തിന് തിരക്കേറിയ കണ്ണോത്തുംചാല്‍, താണ ഭാഗം തന്നെയെടുക്കാം. ഇവിടെ റോഡിന്റെ ഇരുഭാഗവും കുത്തിക്കീറിയിട്ട് ദിവസങ്ങളേറെയായി. ഒരുഭാഗത്ത് കുടിവെള്ള പൈപ്പിനായി കീറിയപ്പോള്‍ മറുഭാഗത്ത് കേബിളിടാനായും റോഡ് കുത്തിക്കീറി. കിലോമീറ്ററുകള്‍ നീളുന്ന റോഡിന്റെ ഇരുവശങ്ങളിലും വെട്ടിപ്പൊളിച്ച ഭാഗത്ത് മിശ്രിത രൂപത്തിലാക്കി മെറ്റല്‍ ഇട്ടെങ്കിലും മഴകനത്തതോടെ അവയെല്ലാം ഇളകി അത്തരം ഭാഗങ്ങളില്‍ വെള്ളക്കെട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങി. വീതിയേറിയ റോഡിന്റെ നടുഭാഗത്ത് അല്പം സ്ഥലമുണ്ടെന്നതൊഴിച്ചാല്‍ വശങ്ങള്‍ ഇപ്പോഴും തകര്‍ന്നുകിടക്കുകയാണ്. നിമിഷംപ്രതി തിരക്ക് ഏറിവരുന്ന ഈ ഭാഗത്തുകൂടെ വാഹനം കടത്തിവിടുന്നതുതന്നെ ഏറെ പ്രയാസകരം. ഇരുചക്ര വാഹനങ്ങള്‍ കല്ലില്‍ കയറിയാല്‍ അപകടവുമുറപ്പ്. ഈ ഭാഗത്തു കൂടെ ജീവന്‍ പണയം വെച്ചാണ് പലരുടെയും യാത്ര. കണ്ണോത്തുംചാലില്‍ ബസ് സ്റ്റോപ്പിന് സമീപത്തായി പൈപ്പ് പൊട്ടി വെള്ളം ലീക്കായി തുടങ്ങിയിട്ട് കാലമേറെയായി, വേനല്‍ക്കാലത്ത് തുടങ്ങിയ ഈ പ്രതിഭാസം മഴയത്തും തുടരുകയാണ്. റോഡിലൊഴുകുന്ന മഴവെള്ളത്തോടൊപ്പം കുടിവെള്ളവും പാഴാവുകയാണ്. അധികൃതര്‍ സദാസമയവും കടന്നുപോകുന്ന സ്ഥലമായിട്ടും ചോര്‍ച്ച പരിഹരിക്കാന്‍ നടപടികളായില്ല.
കണ്ണൂര്‍ നഗരത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് പ്ലാസ ജംഗ്ഷനും, ഫോര്‍ട്ട്‌റോഡും. ബേങ്ക് റോഡില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് നീളുന്ന റോഡില്‍ പലസ്ഥലത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്. പൊതുവെ വീതികുറഞ്ഞതും ഇടുങ്ങിയതും അതേ സമയം തന്നെ തിരക്കേറിയതുമാണ് മാര്‍ക്കറ്റ് റോഡ്. തുണി, സ്വര്‍ണ്ണ വ്യാപാര, ഇലക്‌ട്രോണിക്‌സ് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി വലുതും ചെറുതുമായ സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഈ റോഡിലൂടെ സഞ്ചരിക്കുന്നവരുടെ യാത്രാക്ലേശം വിവരണാതീതമാണ്. ചെളിവെള്ളം തെറിക്കാതെയോ മാലിന്യവെള്ളത്തില്‍ തൊടാതെയോ ഇതിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്നതാണ് വസ്തുത.
ജില്ലാ ആശുപത്രി റോഡില്‍ പ്രഭാത് ജംഗ്ഷന് സമീപത്തും കാല്‍നടയാത്ര തടസ്സപ്പെടുത്തുംവിധമാണ് വെള്ളക്കെട്ട്. വെള്ളം ഒഴിഞ്ഞുപോകാന്‍ ശാസ്ത്രീയ സംവിധാനങ്ങളൊരുക്കാത്തതാണ് ഇത്തരമൊരു ഗതികേടിലേക്ക് കാര്യങ്ങള്‍ നയിച്ചത്. കണ്ണൂര്‍ നഗരത്തിലെ കാര്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് എം എല്‍ എ നല്‍കിയ ഉറപ്പ് വെള്ളത്തില്‍ വരച്ച വരപോലെയായി. ഒരു നിശ്ചിത തീയ്യതിക്കകം തന്നെ കണ്ണൂരിലെ യാത്രാക്ലേശം പരിഹരിക്കുമെന്നായിരുന്നു എം എല്‍ എയുടെ വാഗ്ദാനം. എം എല്‍ എ പറഞ്ഞ നിശ്ചിത തീയ്യതി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരിളക്കവും സംഭവിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എതിര്‍പ്പുകള്‍ രൂക്ഷമാവുമ്പോള്‍ കണ്ണൂരില്‍ പൊടിയിടാന്‍ വാഗ്ദാന പെരുമഴയുമായി രംഗത്ത് വന്നതാണെന്ന് ഇപ്പോള്‍ ബോധ്യമായി. ഇതു പോലുള്ള പ്രശ്‌നങ്ങളില്‍ വാചക കസര്‍ത്തല്ല ജനം ആഗ്രഹിക്കുന്നത്. പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ വാക്കിന് വിലയുണ്ടാവുകയുള്ളൂ. കണ്ണൂര്‍ നഗരത്തിലെ കാര്യത്തില്‍ വാക്കൊന്ന്, പ്രവര്‍ത്തി മറ്റൊന്ന്. ഇതാണിപ്പോള്‍ നടക്കുന്നത്.

LIVE NEWS - ONLINE

 • 1
  11 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  12 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  17 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  20 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം