Friday, September 21st, 2018

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുടപിടിച്ച് യാത്രക്കാര്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെത്തിയാല്‍ യാത്രക്കാര്‍ കുടപിടിക്കണം. നനയാതെ പ്ലാറ്റ് ഫോമിന്റെ ഒരിടത്തും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടത്തെ മേല്‍ക്കൂരകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം ധാരധാരയായി ഒഴുകുകയാണ്. പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ അകത്ത് നിന്ന് നനയേണ്ട അവസ്ഥാണ്. ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തുന്ന യാത്രക്കാര്‍ കുടയില്ലാതെ എത്തിയാല്‍ പെട്ടത് തന്നെ. റെയില്‍വെക്കാണെങ്കില്‍ യാത്രക്കാരുടെ ദുരവസ്ഥ ബോധ്യമുണ്ടെങ്കിലും ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ഓരോ ബജറ്റിലും റെയില്‍വെയുടെ യാത്രക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാറുണ്ടെങ്കിലും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ … Continue reading "കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുടപിടിച്ച് യാത്രക്കാര്‍"

Published On:Jul 10, 2017 | 3:08 pm

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെത്തിയാല്‍ യാത്രക്കാര്‍ കുടപിടിക്കണം. നനയാതെ പ്ലാറ്റ് ഫോമിന്റെ ഒരിടത്തും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടത്തെ മേല്‍ക്കൂരകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം ധാരധാരയായി ഒഴുകുകയാണ്. പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ അകത്ത് നിന്ന് നനയേണ്ട അവസ്ഥാണ്.
ഒന്നാം പ്ലാറ്റ് ഫോമില്‍ എത്തുന്ന യാത്രക്കാര്‍ കുടയില്ലാതെ എത്തിയാല്‍ പെട്ടത് തന്നെ. റെയില്‍വെക്കാണെങ്കില്‍ യാത്രക്കാരുടെ ദുരവസ്ഥ ബോധ്യമുണ്ടെങ്കിലും ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല.
ഓരോ ബജറ്റിലും റെയില്‍വെയുടെ യാത്രക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാറുണ്ടെങ്കിലും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എല്ലാകാലത്തും മടികാണിക്കാറാണ് പതിവ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനെ മാതൃകാ റെയില്‍വെ സ്റ്റേഷനാക്കാനുള്ള പ്രവര്‍ത്തനം ഒരുവശത്ത് നടക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് ചെറിയ മഴയില്‍പോലും യാത്രക്കാര്‍ക്ക് കുടചൂടി നില്‍ക്കേണ്ട ഗതികേട്.

LIVE NEWS - ONLINE

  • 1
    16 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍

  • 2
    1 hour ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    5 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    6 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    7 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    7 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    8 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം