Tuesday, June 18th, 2019

കണ്ണൂര്‍-പയ്യന്നൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസം

താവം മേല്‍പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പതിറ്റാണ്ടുകളായി കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കും വടക്കോട്ടും യാത്രക്കാര്‍ അനുഭവിച്ചുവന്നിരുന്ന യാത്രാദുരിതത്തിനറുതിയായി. ഗതാഗത തടസ്സം മൂലം സമയത്തിന് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട വ്യാപാര കേന്ദ്രങ്ങളിലും എത്തിച്ചേരാന്‍ കഴിയാതെ ദിവസങ്ങളോളം വിഷമിച്ച ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇപ്പോഴെങ്കിലും ആശ്വാസമായത് ടി വി രാജേഷ് എം എല്‍ എയുടെ ഇടപെടലാണ്. ലോകബാങ്ക് സഹായത്തോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതായ പരാതി പരിഹാരമില്ലാതെ തുടരുകയായിരുന്നു. കണ്ണൂരില്‍ നിന്ന് … Continue reading "കണ്ണൂര്‍-പയ്യന്നൂര്‍ യാത്രക്കാര്‍ക്ക് ആശ്വാസം"

Published On:Sep 5, 2018 | 2:15 pm

താവം മേല്‍പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പതിറ്റാണ്ടുകളായി കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കും വടക്കോട്ടും യാത്രക്കാര്‍ അനുഭവിച്ചുവന്നിരുന്ന യാത്രാദുരിതത്തിനറുതിയായി. ഗതാഗത തടസ്സം മൂലം സമയത്തിന് ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട വ്യാപാര കേന്ദ്രങ്ങളിലും എത്തിച്ചേരാന്‍ കഴിയാതെ ദിവസങ്ങളോളം വിഷമിച്ച ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇപ്പോഴെങ്കിലും ആശ്വാസമായത് ടി വി രാജേഷ് എം എല്‍ എയുടെ ഇടപെടലാണ്. ലോകബാങ്ക് സഹായത്തോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെയുള്ള റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതായ പരാതി പരിഹാരമില്ലാതെ തുടരുകയായിരുന്നു. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കാര്‍ക്ക് എന്നും ഗതാഗതതടസ്സം അനുഭവപ്പെട്ടിരുന്നത് പാപ്പിനിശ്ശേരി, താവം മേല്‍പാലം പണി തുടങ്ങിയതോടെയാണ്. റോഡുകളുടെ പരിഷ്‌കരണ പ്രവര്‍ത്തികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും മേല്‍പാലം പണികള്‍ അനന്തമായി നീണ്ടുപോയതും താവം റെയില്‍വെ ഗേറ്റ് ഏത് സമയവും അടഞ്ഞുകിടക്കുന്നതും വിനയാവുകയായിരുന്നു. റെയില്‍വെ ഗേറ്റ് അടക്കുന്നതിന് മുമ്പ് പാളം കടക്കാന്‍ മരണപ്പാച്ചില്‍ നടത്തുന്ന ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ നിയമം ലംഘിച്ച് ഓടുന്നതുമൂലം അപകടങ്ങളില്‍പ്പെടുന്നതും പതിവായിരുന്നു. റെയില്‍വെ ഗേറ്റാണെങ്കില്‍ വാഹനമിടിച്ച് കേട് വരുന്നതും ഇതുമൂലം ഗതാഗത തടസ്സമനുഭവപ്പെടുന്നതും യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. ക്ഷമനശിച്ച യാത്രക്കാര്‍ കാര്യക്ഷമതയില്ലാത്ത ഭരണാധികാരികളെ പഴിചാരി യാത്ര ചെയ്യുകയായിരുന്നു ഇതേവരെ. മിനുക്ക് പണികള്‍ മാത്രം ബാക്കിയിരിക്കെ താവം മേല്‍പാലം ഉദ്ഘാടന തീയ്യതിക്ക് മുമ്പേ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ടി വി രാജേഷ് എം എല്‍ എയുടെ അപേക്ഷക്ക് വകുപ്പ് മന്ത്രിയും അനുമതി നല്‍കിയത് യാത്രാദുരിതം പരിഹരിക്കാന്‍ കാരണമായി. കെ എസ് ടി പി പദ്ധതിയില്‍ പണി തുടങ്ങിയ തലശ്ശേരി-വളവുപാറ റോഡും ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ജില്ലയിലെ സുപ്രധാന അന്തര്‍സംസ്ഥാന പാതയുടെ ദുര്‍ഗതി പതിനായിരക്കണക്കിന് യാത്രക്കാരെയും വാഹന ഉടമകളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കണ്ണൂര്‍ നിന്നും പയ്യന്നൂരിലേക്കുള്ള ദൂരത്തില്‍ ഏഴുകിലോമീറ്റര്‍ കുറയുമെന്നത് പിലാത്തറ-പാപ്പിനിശ്ശേരി റോഡിന്റെ പ്രത്യേകതയാണ്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ മുതലാണ് കെ എസ് ടി പി റോഡിലൂടെ വാഹനഗതാഗതം തുടങ്ങിയത്. ഗതാഗത തടസ്സം കാരണം ഓടാന്‍ മടിച്ചിരുന്ന കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സുകളും ഈ റൂട്ടില്‍ കൂടുതല്‍ ട്രിപ്പുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. കെ എസ് ആര്‍ ടി സിയുടെ
കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ചെയിന്‍ സര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം ആയിരക്കണക്കിന് യാത്രക്കാര്‍ക്കനുഗ്രഹമാണ്. ദേശീയപാതയില്‍ നിന്ന് പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലേക്ക് തിരിയുന്നിടത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി ആവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോകനിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുമ്പോള്‍ അനാവശ്യ കാലവിളംബം അവസാനിപ്പിക്കാനുള്ള നടപടി ആവശ്യമാണ്. പദ്ധതികള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ആയിരക്കണക്കിന് യാത്രക്കാരുടെ ജീവിത സൗകര്യങ്ങള്‍ നിഷേധിക്കുകയായിരിക്കും ഫലമെന്ന് കെ എസ് ടി പി എ റോഡ് പദ്ധതികള്‍ ഓര്‍പ്പിക്കുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  ജപ്പാനില്‍ ഭൂകമ്പം

 • 2
  8 hours ago

  പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

 • 3
  9 hours ago

  പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

 • 4
  12 hours ago

  ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

 • 5
  16 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 6
  16 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 7
  16 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 8
  16 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 9
  16 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു