Friday, July 19th, 2019

ജില്ലാ പഞ്ചായത്ത് ബജറ്റ്; ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍തൂക്കം

വനിതാ മതിലിന് തുടര്‍ച്ചയായി നവോത്ഥാന മൂല്യ സംരക്ഷണ പദ്ധതികളും ബജറ്റിലുണ്ട്.

Published On:Feb 11, 2019 | 1:56 pm

കണ്ണൂര്‍: കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 1,46,16,37,416 രൂപ ആകെ വരവും 1,36,35,91,416 രൂപ ചെലവും 9,80,46,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അവതരിപ്പിച്ചത്. ഭിന്നലിംഗക്കാര്‍ക്കായി ഇത്തവണയും പദ്ധതി നടപ്പിലാക്കുന്നുണ്ട്്. ട്രാന്‍സ്ജന്റേഴ്‌സിനെ വിദ്യാസമ്പന്നരാക്കാന്‍ എജ്യുഗൈഡ് പദ്ധതിക്കായി 5ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വനിതാ മതിലിന് തുടര്‍ച്ചയായി നവോത്ഥാന മൂല്യ സംരക്ഷണ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പുരുഷ കേന്ദ്രീകൃത ചിന്തകളും സത്രീവിരുദ്ധ സാഹചര്യവും പ്രത്യക്ഷമാകുമ്പോള്‍ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന പേരില്‍ എല്ലാ സ്‌കൂളുകളിലും ചരിത്ര പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കാന്‍ 5 ലക്ഷം രൂപയാണ് നീക്കിവെച്ചത്. ചരിത്ര സംഭവങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്നതിനായി റോഡരികില്‍ ചരിത്ര സൂചികാ ഫലകങ്ങള്‍ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി കരിവെള്ളൂര്‍ കാവുമ്പായി റോഡരികില്‍ ചരിത്രം രേഖപ്പെടുത്തിവെക്കാനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്്.
ക്ഷീര സഹകരണ സംഘം വഴി ക്ഷീര കര്‍ഷകരുടെ ഗ്രൂപ്പിന് ചാണകവള സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കുന്നതിന് ധനസഹായം ലഭ്യമാക്കാനും ജൈവവള ലഭ്യത ഉറപ്പ് വരുത്താനും 10 ലക്ഷം രൂപയാണ് നീക്കിവെച്ചത്. സ്‌കൂളുകളില്‍ പൗള്‍ട്രി ക്ലബ്ബ് രൂപീകരിക്കാന്‍ 10 ലക്ഷം, തേന്‍ ശേഖരിച്ച് ബ്രാന്റിംഗ് നടത്തുന്നതിനായി 20 ലക്ഷം, ജില്ലയെ കാര്‍ഷിക സ്വയംപര്യാപ്തമാക്കുന്നതിനായി 50 ലക്ഷം നെല്‍വയലുകളെ തിരിച്ചുപിടിക്കാന്‍ കതിരണിപ്പാടം പദ്ധതിക്കായി 20ലക്ഷം, കൈപ്പാട് കൃഷി വിപുലമാക്കുന്നതിന്റെ ഭാഗമായി കയമ രണ്ടാംഘട്ടം നടപ്പിലാക്കാന്‍ 70 ലക്ഷം, ജൈവ വൈവിധ്യ സൗഹൃദ ജില്ലയാക്കാനായി 45 ലക്ഷം, പൂകൃഷി വിപുലമാക്കാന്‍ ഫ്‌ളോറി കള്‍ച്ചര്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിനായി 10 ലക്ഷം, മൃഗസംരക്ഷണ മേഖലയില്‍ സംരംഭക പ്രോത്സാഹനത്തിന് റിവോള്‍വിംഗ് ഫണ്ടായി 10ലക്ഷം, കൂട് മത്സ്യകൃഷിക്കായി 10 ലക്ഷം തുടങ്ങിയവയാണ് കാര്‍ഷിക മേഖലയിലെ പ്രധാന പദ്ധതികള്‍.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് വിതരണത്തിനായി 50 ലക്ഷം, എയ്ഡ്‌സ് ബാധിതര്‍ക്ക് രോഗ പ്രതിരോധ പദ്ധതിക്കായി 30 ലക്ഷം, വയോജനങ്ങള്‍ക്ക് ഹെല്‍ത്ത് ക്ലബ്ബിനായി 10ലക്ഷം, സ്ത്രീകള്‍ക്ക് മാത്രമുള്ള പേവാര്‍ഡ് കോംപ്ലക്‌സിനായി 50 ലക്ഷം, കാന്‍സര്‍ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിക്കായി 10 ലക്ഷം, ജില്ലാ ആശുപത്രിയില്‍ പനോരമിക് എക്‌സ്‌റേ സ്ഥാപിക്കാന്‍ 10 ലക്ഷം, ഓട്ടിസം ബാധിച്ച കുട്ടികളുടെ മോഡല്‍ ഡേ കെയര്‍ സെന്റര്‍ അന്‍പിനായി 10 ലക്ഷം, സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതിക്കായി 50 ലക്ഷം സ്പീച്ച് പ്രൊസസ്സര്‍ മെയിന്റനന്‍സിനായി 10 ലക്ഷം, അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് വീല്‍ചെയര്‍ വിതരണത്തിനായി 10 ലക്ഷം തുടങ്ങിയവയാണ് ആരോഗ്യമേഖലയിലെ പ്രധാന പദ്ധതികള്‍.
വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഉള്‍പ്പെടുത്തി ദുരിത നിവാരണ പദ്ധതിയായ ഗ്രീന്‍ഫോഴ്‌സ് രൂപീകരിക്കാന്‍ 5 ലക്ഷം രൂപ വകയിരുത്തി.
ഇതര ഭാഷാ പഠനം-8ലക്ഷം, ഫാം ടൂറിസം-ഒരു കോടി, സ്‌കൂളുകളില്‍ പച്ചക്കറി കൃഷി-10 ലക്ഷം, വനിതാ ഹെല്‍ത്ത് ക്ലബ്ബ്-10 ലക്ഷം, ഗേള്‍സ് ഫ്രണ്ട്‌ലി വിശ്രമ മുറികള്‍-3.45 കോടി, റോഡ് അറ്റകുറ്റപണി-41.88 കോടി, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍-30 ലക്ഷം, ഊര്‍ജ്ജ സ്വയംപര്യാപ്ത പദ്ധതി-1 കോടി തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്്.
കുട്ടിശാസ്ത്രജ്ഞന്മാരായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ ടീന്‍ സയന്റിയ പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ എന്നീ പുതുമയാര്‍ന്ന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. ഇതിനായി 5 ലക്ഷം രൂപ വീതമാണ് നീക്കിവെച്ചത്.
ബജറ്റ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

 • 1
  6 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  8 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  10 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  11 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  14 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  15 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  15 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  15 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  15 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം