ബൂക്കിംഗ് തുടങ്ങി.
ബൂക്കിംഗ് തുടങ്ങി.
കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യവാരം ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.
ഇന്‍ഡിഗോ: കൊച്ചികണ്ണൂര്‍, രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍, 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍, വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍, കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും.
1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍, ഉച്ചക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും, 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും, 2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.
ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ഡല്‍ഹി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചിതിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.