Tuesday, September 25th, 2018

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

വാദം കേട്ടപ്പോഴും ഓര്‍ഡിനന്‍സിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.

Published On:Sep 12, 2018 | 11:06 am

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതിവിധിയെ മറികടക്കാന്‍ സംസ്ഥാനം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ ക്രമവിരുദ്ധമായി വിദ്യാര്‍ത്ഥി പ്രവേശനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി പ്രവേശനം തടഞ്ഞത്. 2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150ഉും കരുണ മെഡിക്കല്‍ കോളേജില്‍ 30ഉം വിദ്യാര്‍ത്ഥികള്‍ ചട്ടവിരുദ്ധമായാണ് പ്രവേശനം നേടിയതെന്ന് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി. എന്നാല്‍, കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയായിരുന്നു.
വാദം കേട്ടപ്പോഴും ഓര്‍ഡിനന്‍സിനെ കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഓര്‍ഡിനന്‍സ് റദ്ദുചെയ്യുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    32 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    1 hour ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 4
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 5
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 6
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 7
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 8
    4 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് മര്‍ദനം

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും