Wednesday, November 14th, 2018

ദുരന്തം വിതച്ച് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും

രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളവും രംഗത്തിറങ്ങി.

Published On:Aug 9, 2018 | 1:45 pm

കണ്ണൂര്‍: ദുരന്തം വിതച്ച് മലയോരത്ത് കനത്ത മഴ തുടരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളവും രംഗത്തിറങ്ങി. 30 അംഗ ടെറിട്ടോറിയല്‍ ആര്‍മിയും 50 അംഗ ഡി എസ് സി സേനയുമാണ് ഇന്ന് കാലത്ത് ദുരന്ത ബാധിത പ്രദേശങ്ങളിലെത്തിയത്. കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം കണ്ണൂരില്‍ നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത മേഖലയിലെത്തിയിട്ടുള്ളത്. ഇന്നലെ ഉരുള്‍ പൊട്ടലില്‍ വീടുതകര്‍ന്ന് രണ്ടുപേര്‍ മരിച്ച ദുരന്തം കൂടാതെ മലയോരമാകെ പ്രകൃതിക്ഷോഭം സൃഷ്ടിച്ച അപകട ഭീഷണിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്.
അയ്യംകുന്ന് പഞ്ചായത്തില്‍ ഇരുപതോളം പ്രദേശങ്ങളിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ട നിലയിലായത്. ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളും പാലങ്ങളും മിക്കയിടത്തും തകര്‍ന്നിരിക്കുന്നു. ഇതുമൂലം ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ് പലതും.
ചതിരൂര്‍ 110 കോളനിയിലെ കുടുംബങ്ങളെ മാങ്കോട് എല്‍ പി സ്‌കൂളില്‍ മാറ്റിപ്പാര്‍പ്പിച്ചു. വിയറ്റ്‌നാം പ്രദേശത്തുള്ള കുടുംബങ്ങളെ പുതിയങ്ങാടി മദ്രസ്സയിലേക്കുമാറ്റി. പരിപ്പുതോട് പാലം തകര്‍ന്നു. ആറളം പുനരധിവാസ മേഖലയില്‍ പതിമൂന്നാം നമ്പര്‍ ബ്ലോക്കിലെ 200 കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം പുനര്‍നിര്‍മ്മിച്ച വളയംചാല്‍ പാലം വീണ്ടും ഒലിച്ചുപോയി.
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളും കനത്ത മഴയെ തുടര്‍ന്ന് പ്രകൃതിക്ഷോഭത്തിലമര്‍ന്നിരിക്കുകയാണ്. നെല്ലിയോടി മേഖലയില്‍ ഉരുള്‍പൊട്ടി വീടുകളടക്കം തകര്‍ന്ന് വ്യാപക നാശനഷ്ട മുണ്ടായിരിക്കുകയാണ്. പാല്‍ച്ചുരം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് അതിലൂടെയുള്ള വാഹന ഗതാഗതം പുര്‍ണ്ണമായും നിര്‍ത്തി. കണിച്ചാര്‍ ടൗണില്‍ വെള്ളം കയറിയ നിലയിലാണ്.
കൊട്ടിയൂര്‍ മേഖലയിലെ വാഹന ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്നാണിത്. ഈ മേഖലയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ഇന്നലെ മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ആശ്വാസ സഹായമായി പത്തായി രം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. ദുരന്തബാധിതരെ മാറ്റി പാര്‍പ്പിക്കാനായുള്ള ക്യാമ്പുകള്‍ പലയിടത്തും ആരംഭിച്ചുവരികയാണ്.

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    11 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    15 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    15 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    17 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി