കണ്ണൂരിലെ കൂടാളിയിലും മട്ടന്നൂരിലും നാളെ ഹര്‍ത്താല്‍

Published:December 18, 2016

TN Harthal Full

 

 

 
കണ്ണൂര്‍: കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്റെ ആദരസൂചകമായി കണ്ണൂരില്‍ കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും നാളെ ഹര്‍ത്താല്‍. പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളെ, വാഹനങ്ങളെയും ഒഴിവാക്കിട്ടുണ്ട്. കൂടാളിയില്‍ 3 മണി വരെയും മട്ടന്നൂരില്‍ 11 മുതല്‍ 12 വരെയും ആണ് ഹര്‍ത്താല്‍.
കാശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മട്ടന്നൂര്‍ കൊടോളിപുറത്തെ രതീഷ് ആണ് മരിച്ചത്. മൃതദേഹം നാളെ രാവിലെ കോഴിക്കോട് എത്തിച്ച ശേഷം ഉച്ചക്ക് ശേഷം സംസ്‌കരിക്കും.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.