Saturday, January 19th, 2019

കണ്ണൂരില്‍ മന്ത്രിയും എം എല്‍ എയും ഉദ്യോഗസ്ഥരും ഏറ്റുമുട്ടുന്നു

സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനാണ് സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Published On:Jan 11, 2018 | 12:41 pm

കണ്ണൂര്‍: മന്ത്രിയും എം എല്‍ എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമെല്ലാം ഒരു ഭാഗത്തും ജില്ലാകലക്ടറും എസ്പിയും കെ എ പി കമാണ്ടന്റുമെല്ലാം മറുഭാഗത്തുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. ഫ്രണ്ട്ഷിപ്പ് ത്രു സ്‌പോര്‍ട്‌സ് എന്ന സന്ദേശവുമായി കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിലാണ് ഇപ്പോള്‍ വീണ്ടും ഏറ്റുമുട്ടുക. ഫിബ്രവരി 10ന് വൈകീട്ട് 3.30ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് ജനനേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും മാറ്റുരക്കാനെത്തുന്നത്. ജനനേതാക്കളുടെ കൂടെ പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുടെ കൂടെ വ്യവസായ പ്രമുഖരും കളത്തിലിറങ്ങും.
കണ്ണൂരിന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ കൂടി സൗഹൃദ ക്രിക്കറ്റ് മത്സരം വഴിവെക്കും. സിപിഎം സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെ പി സി സി പ്രസിഡന്റ് എം എം ഹസ്സനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസും ചേര്‍ന്നാണ് മത്സരം ഉദ്ഘാടനം ചെയ്യുക. പി കെ ശ്രീമതി ടീച്ചര്‍ എം പി മുഖ്യാതിഥിയാകും. സി പിഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ക്യാപ്റ്റനായ ടീമിന്റെ വൈസ്‌ക്യാപ്റ്റന്‍ ടി വി രാജേഷ് എം എല്‍ എയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി, സിക്രട്ടറി കെ പി അരുണ്‍ മാസ്റ്റര്‍, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ബിജു കണ്ടക്കൈ, കെ എസ് യു സംസ്ഥാന വൈസ്പ്രസിഡന്റ് വി പി അബ്ദുള്‍ റഷീദ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി ഷക്കീല്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരീസ്, സിക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഷമീര്‍ ഊര്‍പ്പള്ളി, പ്രവീണ്‍ ദാസ്, സിജി ഉലഹന്നാന്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം ആണ്. കിയാല്‍ എം ഡി പി ബാലകിരണ്‍, മങ്ങാട്ടുപറമ്പ് കെ എ പി നാലാംബറ്റാലിയന്‍ കമാണ്ടന്റ് കോറി സഞ്ജയ്കുമാര്‍ ഗുര്‍ഡിന്‍, സബ് കലക്ടര്‍ എസ് ചന്ദ്രശേഖരന്‍, അസിസ്റ്റന്റ് കലക്ടര്‍ കെ ആസിഫ്, എ ഡി എം മുഹമ്മദ് യൂസഫ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സിക്രട്ടറി പി രാധാകൃഷ്ണന്‍, വ്യവസായികളായ ബി മഹേഷ് ചന്ദ്രബാലിഗ, കെ വിനോദ് നാരായണന്‍, സി വി ദീപക്, പി പി ഷമീം, പി കെ മഹബൂബ് എന്നിവരാണ് ടീം അംഗങ്ങള്‍.
സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കായിക പരിശീലനം എല്ലാവരുടെയും ആവശ്യമാണെന്നുള്ള സന്ദേശം ഇതിലൂടെ പകരുന്നുണ്ടെന്നും ക്ലബ് പ്രസിഡന്റ് പി ഷാഹിന്‍ പറഞ്ഞു.

 

 

 

 

 

LIVE NEWS - ONLINE

 • 1
  5 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  7 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  10 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  13 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  13 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  14 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  14 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  14 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  15 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍