Friday, November 16th, 2018

കണ്ണൂരില്‍ ഫുഡ് പാര്‍ക്കും സൈബര്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാക്കണം: ദിശയും കേരള ചേംബറും

കണ്ണൂര്‍: ഏഴുവര്‍ഷം മുമ്പ് എരമത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ തറക്കല്ലിട്ട കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണെമെന്ന് ദിശയും കേരള ചേംബറും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീനെ കണ്ട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ എത്തിയ മന്ത്രിയെ ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, കേരള ചേംബര്‍ ഭാരവാഹികളായ ടി. സോമശേഖരന്‍, കെ. വി. ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. സൈബര്‍ പാര്‍ക്കുകള്‍ 3 എണ്ണമാണ് ഉത്തര കേരളത്തിലേക്ക് വിഭാവനം ചെയ്തത്. … Continue reading "കണ്ണൂരില്‍ ഫുഡ് പാര്‍ക്കും സൈബര്‍ പാര്‍ക്കും യാഥാര്‍ത്ഥ്യമാക്കണം: ദിശയും കേരള ചേംബറും"

Published On:Jul 30, 2018 | 1:40 pm

കണ്ണൂര്‍: ഏഴുവര്‍ഷം മുമ്പ് എരമത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ തറക്കല്ലിട്ട കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണെമെന്ന് ദിശയും കേരള ചേംബറും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീനെ കണ്ട് ആവശ്യപ്പെട്ടു. കണ്ണൂരില്‍ എത്തിയ മന്ത്രിയെ ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, കേരള ചേംബര്‍ ഭാരവാഹികളായ ടി. സോമശേഖരന്‍, കെ. വി. ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചത്. സൈബര്‍ പാര്‍ക്കുകള്‍ 3 എണ്ണമാണ് ഉത്തര കേരളത്തിലേക്ക് വിഭാവനം ചെയ്തത്. ഇതില്‍ കോഴിക്കോട് മാത്രമെ സൈബര്‍ പാര്‍ക്ക് സ്ഥാപിതമായിട്ടുള്ളൂ. എരമം പ്രദേശം സോഫ്റ്റ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍, മട്ടന്നൂര്‍ വിമാനത്താവള പ്രദേശത്തേക്ക് മാറ്റുന്നത് സ്വാഗതാര്‍ഹമാണെന്ന് സംഘടന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയിലും ഈ വിഷയം ദിശ ഭാരവാഹികള്‍ ഉന്നയിച്ചിരുന്നു.
കൂടാതെ, കണ്ണൂരില്‍ ഫുഡ് പാര്‍ക്ക് കൃഷി വകുപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വ്യവസായ വകുപ്പിന്റെ പിന്തുണയും ഉണ്ടാവണമെന്ന് ദിശയും കേരള ചേംബറും അഭ്യര്‍ത്ഥിച്ചു. വലിയ വെളിച്ചത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫുഡ് പാര്‍ക്കിന് ആവശ്യമായ സ്ഥലം നല്‍കേണ്ടത് വ്യവസായ വകുപ്പാണ്.
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ രണ്ടു പദ്ധതികള്‍ക്കും വളരെ പ്രസക്തിയുള്ളതിനാല്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    4 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    12 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    14 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം