Saturday, January 19th, 2019

കണ്ണൂരില്‍ കെ സുധാകരനും പി ജയരാജനും ഏറ്റുമുട്ടും

കേരളം ഉറ്റുനോക്കുന്ന മത്സരം

Published On:Nov 8, 2018 | 10:48 am

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ഏറ്റുമുട്ടുമോ. പ്രമുഖ ദിനപത്രങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്തു തുടങ്ങിയതോടെ അണികള്‍ ആവേശക്കൊടുമുടിയിലായി. അങ്ങനെയെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തീപ്പൊരി പാറുമെന്ന് ഉറപ്പായി. അവസാനനിമിഷം തന്ത്രം മാറ്റിക്കളയുമോയെന്നാണ് ആശങ്ക.
കണ്ണൂര്‍ എങ്ങനെയെങ്കിലും പിടിച്ചടക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ സുധാകരന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ശബരിമല സംരക്ഷണയാത്ര തുടങ്ങിയതോടെ സുധാകരന്‍ ഇരട്ടി ഫോമിലായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നടന്ന എല്‍ഡിഎഫ് റാലിയില്‍ സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന് പേരു പറയാതെ സൂചിപ്പിച്ചിരുന്നു. ഇതോടെ സുധാകരനെതിരെ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തി. മുഖ്യമന്ത്രിയെ വെല്ലുവിളിച്ചാണ് ഇതിന് സുധാകരന്റെ മറുപടിയുണ്ടായത്. സുധാകരന്റെ യാത്രയ്ക്ക് വിശ്വാസ സംരക്ഷണം എന്ന അജണ്ട മാത്രമല്ല ഉള്ളതെന്നും മലപ്പുറം വരെയുള്ള യാത്ര സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള തീപ്പൊരി പ്രസംഗത്തിന്റെ അകമ്പടിയോടെയാകുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. നിലവില്‍ സുധാകരനെ പ്രകോപിപ്പിക്കുന്ന പഴയ ശൈലി സിപിഎം ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, മുഖ്യമന്ത്രി തന്നെ കണ്ണൂരില്‍ ഒളിയമ്പ് എയ്തത് വീണ്ടും സുധാകരന് വെല്ലുവിളിക്ക് അവസരം സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും സുധാകരന്‍ പഴയ ഫോമിലെത്തുമെന്ന് അദ്ദേഹത്തിന്റെ അണികള്‍ കരുതുന്നുണ്ട്. മന്ത്രിയോ, എംപിയോ എംഎല്‍എയോ അല്ലാതിരിന്നിട്ടും സുധാകരനെ കാണാന്‍ പെതുജനങ്ങള്‍ വീട്ടിലെത്തുന്നത് അദ്ദേഹത്തിന്റെ ജനപിന്തുണയുടെ തെളിവായും വിലയിരുത്തപ്പെടുന്നുണ്ട്.
സുധാകരനെങ്കില്‍ ആ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ സിപിഎമ്മിന്റെ കൂടാരത്തില്‍ പി ജയരാജന്‍ മാത്രമാണ് എന്നാണ് സാധാരണപാര്‍ടി പ്രവര്‍ത്തകര്‍ കരുതുന്നത്. കേന്ദ്രനേതൃത്വം പോലും സംസ്ഥാനകമ്മറ്റിയെ ഈ തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയവര്‍ അനാവശ്യമായി വിവാദമുണ്ടാക്കിയെന്ന് സിപിഎമ്മില്‍ വിലയിരുത്തലുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി ശബരിമലതീര്‍ത്ഥാടകര്‍ക്ക് വിശ്രമത്താവളം ഒരുക്കിയും സൗജന്യമരുന്നും ഭക്ഷണവുമെല്ലാം ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്‍കുന്ന പി ജയരാജന് തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിന്റെ വേലിയേറ്റമുണ്ടായാല്‍ പരിക്കേല്‍ക്കില്ലെന്നും കരുതപ്പെടുന്നു. ക്ഷേത്രങ്ങളെയും മുസ്ലീം പള്ളികളെയുമെല്ലാം മതരാഷ്ട്രീയക്കാരില്‍നിന്നും മോചിപ്പിക്കാനും അദ്ദേഹം ഇടപെട്ടിരുന്നു. ഇവ അദ്ദേഹത്തിന് വോട്ടായി മാറുമെന്നാണ് പ്രചാരണം. സുധാകരനും പി ജയരാജനും ഏറ്റുമുട്ടിയാല്‍ കണ്ണൂരിലെ വിജയം ഫോട്ടോഫിനിഷിലായിരിക്കും. ആ തെരഞ്ഞെടുപ്പ് ആവേശമാണ് ഇനി യാഥാര്‍ത്ഥ്യമാകേണ്ടത്.

 

LIVE NEWS - ONLINE

 • 1
  10 mins ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  3 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  4 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  4 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  4 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  4 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  5 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  6 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  6 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്