Wednesday, September 26th, 2018

കണ്ണൂര്‍ വികസനത്തിന് പുതിയ പദ്ധതികളുമായി ഡിടിപിസി

      കണ്ണൂര്‍: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനമായി. ഡിടിപിസിയുടെ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിമാനത്താവളത്തിലും അതോടൊപ്പം റെയില്‍വെ സ്റ്റേഷനിലും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്ത ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തി സഞ്ചാരികള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. … Continue reading "കണ്ണൂര്‍ വികസനത്തിന് പുതിയ പദ്ധതികളുമായി ഡിടിപിസി"

Published On:Apr 26, 2017 | 12:05 pm

Kannur DTPC Full Image 010110

 

 

 
കണ്ണൂര്‍: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനമായി. ഡിടിപിസിയുടെ കഴിഞ്ഞദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വിമാനത്താവളത്തിലും അതോടൊപ്പം റെയില്‍വെ സ്റ്റേഷനിലും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്ത ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കണ്ണൂരിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ കൃത്യമായി രേഖപ്പെടുത്തി സഞ്ചാരികള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. അതോടൊപ്പം ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വിവരങ്ങള്‍ നല്‍കും വിധമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
തലശ്ശേരി സീവ്യു പാര്‍ക്ക്, ഓവര്‍ബറീസ് ഫോളി എന്നിവയുടെ നവീകരണം, വെള്ളിക്കീല്‍ ഇക്കോടൂറിസം പദ്ധതി രണ്ടാംഘട്ടം, ധര്‍മ്മശാല പറശ്ശിനിക്കടവ് സൗഹൃദവീഥി രണ്ടാംഘട്ടപദ്ധതി, പഴയങ്ങാടി റിവര്‍വ്യു പാര്‍ക്ക്, വണ്ണാത്തിപ്പുഴ റിവര്‍സൈഡ് പാര്‍ക്ക്, മംഗലശ്ശേരി ബോട്ട് റേസ് പവലിയന്‍, പുരളിമല ഇക്കോടൂറിസം പാര്‍ക്ക്, പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി, കൂത്തുപറമ്പ് ഈവനിംഗ് പാര്‍ക്ക്, പടന്നക്കര പിണറായി പാര്‍ക്ക് നവീകരണം, പൈതല്‍ മല ടൂറിസം പദ്ധതി, പഴയങ്ങാടി ബോട്ട്‌റേസ് പവലിയന്‍, പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, പയ്യന്നൂര്‍ പൈതൃക ടൂറിസം പദ്ധതി, പയ്യാമ്പലം ബീച്ച് ബ്യൂട്ടിഫിക്കേഷന്‍ എന്നിവയാണ് പുതിയ പദ്ധതികള്‍
ഡിടിപിസിക്ക് സ്വന്തമായി ബസ് വാങ്ങാനുള്ള ആലോചനയുമുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ശുചീകരണത്തിനായി കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കും. കണ്ണൂരിന്റെ ടൂറിസം രംഗത്തിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കണ്ണൂര്‍ ടൂറിസം ഹാന്റ് ബുക്ക,് തെയ്യത്തിന്റെ സമഗ്രവിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തെയ്യം ഡയറി തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു.
ഡിടിപിസി ചെയര്‍മാനും ജില്ലാ കലകടറുമായ മീര്‍ മുഹമ്മദലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ടിവി രാജേഷ് എം എല്‍ എ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം പി ഹാബിസ്, പി വാസുദേവന്‍, കെ കമലാക്ഷന്‍, ജിമ്മി എബ്രഹാം, ഐ വി സുശീന്‍, വിശ്വപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  11 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  12 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  14 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  15 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  17 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  17 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  17 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  18 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു