Saturday, January 19th, 2019

നിയമം പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍; ബോര്‍ഡുകള്‍ മാറ്റി ഉദ്യോഗസ്ഥരും

ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ കോര്‍പറേഷന്‍ റവന്യു ഓഫീസറെ കണ്ട് അപേക്ഷ നല്‍കണം.

Published On:Nov 8, 2018 | 12:43 pm

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. രാഷ്ട്രീയക്കാരുടെ നിയമ ലംഘനത്തിനെതിരെ നടപടികളുമായി ഉദ്യോഗസ്ഥരും രംഗത്ത്.
കണ്ണൂര്‍ കോര്‍പറേഷന്‍ നിയമലംഘനത്തിനെതിരെ ശക്തമായ നടപടികളുമായാണ് രംഗത്തുള്ളത്. നിയമം ലംഘിച്ച് സ്ഥാപിച്ച കോണ്‍ഗ്രസ്, ബിജെപി, സി പി എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളടക്കം ഇന്ന് രാവിലെ കണ്ണൂര്‍ നഗരത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ നിന്നും നീക്കംചെയ്തതതിന്റെ ചെലവും പിഴയും ഈടാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ കോര്‍പറേഷന്‍ റവന്യു ഓഫീസറെ കണ്ട് അപേക്ഷ നല്‍കണം. എത്ര ബോര്‍ഡുകള്‍, എവിടെയൊക്കെ സ്ഥാപിക്കും, എത്ര വലുപ്പം, എത്ര ദിവസംവരെ തുടങ്ങിയ വിവരങ്ങളെല്ലാം അപേക്ഷയില്‍ ഉണ്ടാകണം. അപേക്ഷ സ്വീകരിച്ചാല്‍ ബോര്‍ഡുകളില്‍ അധികൃതര്‍ സീല്‍ പതിക്കും. ഈ ബോര്‍ഡുകള്‍ അപേക്ഷയില്‍ പറഞ്ഞ സ്ഥലങ്ങളില്‍ മാത്രമെ സ്ഥാപിക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവ്.
ഇത് ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ചില സംഘടനകള്‍ അനുമതി വാങ്ങിയ ബോര്‍ഡുകളുടെ എണ്ണത്തിന്റെ പത്തിരട്ടിവരെ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നീക്കം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ട്രാഫിക് മീഡിയനുകള്‍, സര്‍ക്കിളുകള്‍, ഡിവൈഡറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും പ്രചരണ സാമഗ്രികള്‍ വെക്കാനും അനുമതി ഇല്ല. ഇത്തരത്തില്‍ സ്ഥാപിക്കുന്നതെല്ലാം നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു