Saturday, January 19th, 2019

‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..’

സമയപരിധി കഴിഞ്ഞിട്ടും കോര്‍പറേഷന്‍ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചില്ല. ജില്ലയില്‍ പദ്ധതി സമര്‍പ്പിക്കാത്ത ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്. കണ്ണൂരിലെ പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ എന്നീ നിലകളിലുള്ള ഈ സ്ഥാപനത്തിന്റെ ജാഗ്രതക്കുറവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നാടെങ്ങുമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിരേഖ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. ഡിസംബര്‍ 31 ആയിരുന്നു ഇതിന്റെ കാലാവധി. എന്നാല്‍ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ കണ്ണൂര്‍ കോര്‍പറേഷനിലെ … Continue reading "‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..’"

Published On:Jan 2, 2019 | 1:15 pm

സമയപരിധി കഴിഞ്ഞിട്ടും കോര്‍പറേഷന്‍ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചില്ല. ജില്ലയില്‍ പദ്ധതി സമര്‍പ്പിക്കാത്ത ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്. കണ്ണൂരിലെ പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ എന്നീ നിലകളിലുള്ള ഈ സ്ഥാപനത്തിന്റെ ജാഗ്രതക്കുറവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നാടെങ്ങുമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിരേഖ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. ഡിസംബര്‍ 31 ആയിരുന്നു ഇതിന്റെ കാലാവധി. എന്നാല്‍ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ കണ്ണൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അനങ്ങിയില്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ വിഷയമല്ലാത്ത ഇവര്‍ കൗണ്‍സില്‍ ചേരുമ്പോള്‍ കടിപിടി കൂടുന്നത് കാണാറുണ്ട്. എന്നാല്‍ പദ്ധതികളെ കുറിച്ച് പഠിക്കാതെ ആ പേരില്‍ സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും പര്യടനം നടത്താന്‍ ഇവര്‍ ഒറ്റക്കെട്ടാണ്.
പൊതു ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പൊടിച്ച് ഉല്ലാസയാത്ര നടത്തുക, ആനുകൂല്യങ്ങള്‍ കൈപ്പറ്റുക ഈ കാര്യങ്ങള്‍ മാത്രമായി ജനപ്രതിനിധികളുടെ സേവനം ചുരുങ്ങി. ഒരു ഉത്തരവാദിത്വമില്ലാത്ത ഇവര്‍ തന്റെ പദവിക്ക് തന്നെ കടുത്ത അപമാനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പ്രതീക്ഷകളോടെയാണ് കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പറേഷനായപ്പോള്‍ ജനങ്ങള്‍ സ്വാഗതം ചെയ്തത്. എന്നാല്‍ ഉത്തരവാദിത്വമില്ലാത്ത ചില ജനപ്രതിനിധികളും ചുമതലാ ബോധമില്ലാത്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് കണ്ണൂര്‍ ജനതയുടെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കുകയാണ്. മുനിസിപ്പാലിറ്റി കോര്‍പറേഷനായപ്പോള്‍ നികുതിഭാരം വര്‍ധിച്ചതല്ലാതെ ജനങ്ങള്‍ക്ക് നേട്ടമുണ്ടായിട്ടില്ല. ഭരണ പ്രതിപക്ഷം ഇക്കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കനത്ത പരാജയമാണ്. ആരെയും പേടിക്കേണ്ടാത്ത ഉദ്യോഗസഥര്‍ കാട്ടുന്ന താന്തോന്നിത്തം ഇനി നാട് അംഗീകരിച്ചുകൊള്ളണമെന്നില്ല. നഗരത്തില്‍ വനിതാ പോലീസ് സ്റ്റേഷന്റെ പരിസരത്ത് പോലും തെരുവ് വിളക്കുകളില്ല. റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഇരുട്ട് മൂടിക്കിടക്കുന്നു. പഴയ ബസ്സ്റ്റാന്റും പുതിയ ബസ്സ്റ്റാന്റും ഒരുപോലെ ഇരുട്ടിലാണ്. രാത്രിയാത്രക്കാരെ തലക്കടിച്ച് വീഴ്ത്തി പണവും മറ്റും കവരുന്നത് നിത്യസംഭവമാണ്.
കഞ്ചാവ്, നിരോധിത ലഹരി വസ്തുക്കള്‍, മദ്യം എന്നിവ കണ്ണൂരിലെങ്ങും സുലഭം. ചില ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നതും മായം ചേര്‍ക്കുന്നതും പതിവാണ്. പ്ലാസ്റ്റിക് നിരോധനം കടലാസില്‍ മാത്രം. വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളും ഫലപ്രദമല്ല. നഗരത്തിലെ ചില റോഡുകളാകട്ടെ ഗ്രാമപ്രദേശങ്ങളെ വെല്ലുന്നതാണ്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ പയ്യാമ്പലം ബീച്ചടക്കമുള്ള റോഡുകള്‍ കാല്‍നട യാത്രക്ക് പോലും കൊള്ളില്ല. അനേകം വിദേശികളും സ്വദേശികളുമെത്തുന്ന പയ്യാമ്പലം ബീച്ച് റോഡിന് ഒരു പരിഗണനയുമില്ല. എങ്ങും മാലിന്യങ്ങളും തെരുവ് നായ്ക്കളും. അധികൃതരോട് പരാതിപ്പെട്ടാല്‍ ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്നാണ് ഭാവം.
150 വര്‍ഷത്തോളം പാരമ്പര്യമുള്ള നഗരസഭയാണ് കുത്തഴിഞ്ഞ നിലയിലായത്. ആരാധ്യരായ ജനപ്രതിനിധികള്‍ക്ക് വോട്ട് ചെയ്തുപോയ പാവം ജനങ്ങള്‍ ആ തെറ്റ് ഓര്‍ത്ത് പരിഭവിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  34 mins ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 2
  45 mins ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 3
  1 hour ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 4
  1 hour ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 6
  3 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 7
  3 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 8
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 9
  5 hours ago

  വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം