Sunday, September 23rd, 2018

അവഗണനയില്‍ മുങ്ങി കണ്ണൂര്‍ കലക്ടറേറ്റ് പാര്‍ക്ക്

ഫഌക്‌സ് ബോര്‍ഡുകളടക്കം പല പ്ലാസ്റ്റിക് മാലിന്യങ്ങളും പാര്‍ക്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ തടി കഷ്ണങ്ങളും ചില്ലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലുമാണ്.

Published On:Aug 21, 2017 | 12:52 pm

കണ്ണൂര്‍: പകര്‍ച്ചവ്യാധികള്‍ പരന്നതോടെ ശുചീകരണത്തിനായി നാടെങ്ങും നെട്ടോട്ടമോടുന്ന അധികാരികള്‍ക്ക് മൂക്കിന് താഴെയുള്ള പാര്‍ക്ക് കാണാന്‍ കണ്ണില്ല. ജില്ലാ കലക്ടറുടെ ഓഫീസിന് മുന്നിലെ പാര്‍ക്ക് യഥാസമയം വൃത്തിയാക്കാത്തതിനാല്‍ കാട് കയറി ഉപയോഗശൂന്യമായിരിക്കുകയാണ്.
ദിവസേന നൂറ് കണക്കിന് ആളുകളെത്തുന്ന നഗരത്തിലെ ഒരു പ്രധാന സ്ഥലമാണ് കലക്ട്രേറ്റും പരിസരവും. ഇവിടെ എത്തുന്നവര്‍ക്കായി നിര്‍മ്മിച്ച പാര്‍ക്ക് ഇപ്പോള്‍ കൊതുകുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും താവളമായി. ഫഌക്‌സ് ബോര്‍ഡുകളടക്കം പല പ്ലാസ്റ്റിക് മാലിന്യങ്ങളും പാര്‍ക്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ തടി കഷ്ണങ്ങളും ചില്ലുകളുമെല്ലാം വലിച്ചെറിഞ്ഞ അവസ്ഥയിലാണ് പാര്‍ക്ക്.
പാര്‍ക്കിന്റെ ഒരു ഭാഗത്തുള്ള ഗാര്‍ഡന്‍ പരിപാലിക്കാനും വൃത്തിയാക്കുവാനുമെല്ലാം ആളുകളുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പാര്‍ക്കിനോട് അവഗണനമാത്രം. അതിനോട് ചേര്‍ന്നുള്ള കുട്ടികളുടെ പാര്‍ക്കും അവഗണനയില്‍ തന്നെയാണുള്ളത്.
യുവാവിനെ വീട്ടില്‍ കയറിവെട്ടിപ്പരിക്കേല്‍പ്പിച്ചു

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള