Saturday, January 19th, 2019

വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് അനുവദിക്കണം; ഓട്ടോ സംഘടനകള്‍

സിഐടിയു, എസ്ടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ കിയാലിനും ഗതാഗതവകുപ്പുമന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റിക്കും വേദനം നല്‍കിയത്.

Published On:Dec 12, 2018 | 11:24 am

മട്ടന്നൂര്‍: മൂന്നു പതിറ്റാണ്ടോളമായി മട്ടന്നൂരിന്റ സമഗ്ര വികസനത്തില്‍ പങ്കാളികളായ മട്ടന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉപജീവനത്തിനായി ഓട്ടോറിക്ഷകള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനവും പാര്‍ക്കിംഗും അനുവദിക്കണമെന്ന് വിവിധ ഓട്ടോറിക്ഷതൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇന്നുമുതല്‍ മട്ടന്നൂരിലെ ഓട്ടോറിക്ഷകളോട് വിമാനത്താവളത്തില്‍ കയറരുത് എന്ന് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ കിയാലിനും ഗതാഗതവകുപ്പുമന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവര്‍ക്കും ഇന്നലെ വൈകി നിവേദനം നല്‍കിയത്. അനുഭാവപൂര്‍ണ്ണമായ തീരുമാനം ഇല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ നടത്തേണ്ടിവരും എന്നും വിവിധ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രക്രിയ മുതല്‍ ഇവിടെയുള്ള എല്ലാ വികസനത്തിലും ഓട്ടോറിക്ഷ തൊഴിലാളികളുടെ നിസ്സീമമായ പങ്ക് ഉണ്ടായിട്ടുണ്ടെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഏക പ്രതീക്ഷയായ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ കുടുംബം പട്ടിണിയിലാകും. വിമാനത്തില്‍ സാധാരണക്കാര്‍ക്കും രോഗികള്‍ക്കും യാത്രചെയ്യേണ്ട സാഹചര്യമുണ്ട്. തികച്ചും സാധാരണക്കാര്‍ ഇന്നും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഓട്ടോറിക്ഷകള്‍ക്ക് നിബന്ധന എന്നു പറയുമ്പോള്‍ ആധുനിക മൊബൈല്‍ ഫോണുകളും മറ്റും വിമാനത്താവളത്തില്‍ ആര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയില്ലെന്നും നിവേദനത്തില്‍ പറയുന്നു.
രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിദിനം നിരവധി യാത്രികര്‍ എത്തുന്നതിനാല്‍ അവരെ യഥാസ്ഥലത്ത് എത്തിക്കുവാന്‍ ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും നടപ്പാകില്ലെന്നും ഈ സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് മട്ടന്നൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവേശനവും പാര്‍ക്കിംഗും അനുവദിക്കണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.

LIVE NEWS - ONLINE

  • 1
    17 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    60 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു