Sunday, December 16th, 2018

വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി ലഭിച്ചില്ല: തുളസീദാസ്

മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Published On:Nov 29, 2018 | 1:05 pm

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കിയാല്‍ എം ഡി വി തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നുച്ചയോടെ മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാലത്ത് 8മണിക്ക് തുടങ്ങുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തി ചടങ്ങിന് തുടക്കം കുറിക്കും.
ആദ്യവിമാനം മട്ടന്നൂരില്‍ നിന്നും അബൂദാബിയിലേക്ക് പറക്കും. യാത്രക്കാര്‍ ഏഴ് മണിക്ക് മുമ്പ് തന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പരിശോധനക്ക് വിധേയമാകണം. കണ്ണൂരില്‍ നിന്ന് ചെലവ് കുറഞ്ഞ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ പല കമ്പനികളും ഇതിനകം തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതല്‍ ദിനംപ്രതി 15 വിമാനം സര്‍വീസ് നടത്തും. വിദേശ വിമാന കമ്പനികള്‍ക്ക് തല്‍ക്കാലം അനുമതി ലഭിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഡിസംബര്‍ 9ന് തുടങ്ങാന്‍ കഴിയില്ലെന്ന് എം ഡി അറിയിച്ചു. ഉദ്ഘാടനത്തിനെത്തുന്ന ജനങ്ങള്‍ക്ക് പരമാവധി യാത്രാ സൗകര്യമൊരുക്കും. ടെര്‍മിനല്‍ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് കാറ്റഗറി ഒന്നില്‍പ്പെട്ട അത്യാധുനിക ലൈറ്റിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. റണ്‍വെ വികസിപ്പിക്കുന്നതോടെ ഈ സംവിധാനം പടിഞ്ഞാറ് ഭാഗത്തേക്ക് വ്യാപിക്കും. കെ ടി ജോസ്, പി ആര്‍ ഒ ജെ അജയകുമാര്‍, ഡാനിയേല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    23 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി