Tuesday, June 25th, 2019

കണ്ണൂര്‍ ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പും

ഡിസംബര്‍ ഒമ്പത്. കണ്ണൂരിന്റെ ചരിത്രത്തില്‍ ആകാശപ്പക്ഷികള്‍ ചിറകടിച്ചുയരുമ്പോള്‍ നാം മാറുകയാണ്. ലോകത്തിന്റെ ഭൂപടത്തില്‍ നമുക്കും അര്‍ഹമായ ഒരു അടയാളപ്പെടുത്തല്‍. മൂര്‍ഖനും കാട്ടുപന്നികളുമടക്കം മാളങ്ങളും കൂടുകളും വെച്ചിരുന്നിടത്ത് ആകാശ തേരുകള്‍ പറന്നു പൊങ്ങുമ്പോള്‍ കണ്ണൂരിന്റെ ചരിത്രം 2018 ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പുമെന്ന് അതിരിടപ്പെടും. പത്ത് വിമാന കമ്പനികളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുക. ഇന്നലെ കണ്ണൂര്‍ ബ്ലൂനെയ്‌ലില്‍ നടന്ന അവലോകന യോഗത്തില്‍ ഒമ്പത് വിമാന കമ്പനി പ്രതിനിധികളും അവര്‍ക്ക് സൗകര്യമൊരുക്കേണ്ട അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരുമാണ് പങ്കെടുത്തത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, … Continue reading "കണ്ണൂര്‍ ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പും"

Published On:Oct 10, 2018 | 1:24 pm

ഡിസംബര്‍ ഒമ്പത്. കണ്ണൂരിന്റെ ചരിത്രത്തില്‍ ആകാശപ്പക്ഷികള്‍ ചിറകടിച്ചുയരുമ്പോള്‍ നാം മാറുകയാണ്. ലോകത്തിന്റെ ഭൂപടത്തില്‍ നമുക്കും അര്‍ഹമായ ഒരു അടയാളപ്പെടുത്തല്‍. മൂര്‍ഖനും കാട്ടുപന്നികളുമടക്കം മാളങ്ങളും കൂടുകളും വെച്ചിരുന്നിടത്ത് ആകാശ തേരുകള്‍ പറന്നു പൊങ്ങുമ്പോള്‍ കണ്ണൂരിന്റെ ചരിത്രം 2018 ഡിസംബര്‍ ഒമ്പതിന് മുമ്പും പിമ്പുമെന്ന് അതിരിടപ്പെടും.
പത്ത് വിമാന കമ്പനികളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുക. ഇന്നലെ കണ്ണൂര്‍ ബ്ലൂനെയ്‌ലില്‍ നടന്ന അവലോകന യോഗത്തില്‍ ഒമ്പത് വിമാന കമ്പനി പ്രതിനിധികളും അവര്‍ക്ക് സൗകര്യമൊരുക്കേണ്ട അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരുമാണ് പങ്കെടുത്തത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേസ്, ഖത്തര്‍ എര്‍വേസ്, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍വേസ്, ഫ്‌ളൈ ദുബൈ, എയര്‍അറേബ്യ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്‌പൈസ് എയര്‍വേസ് തുടക്കം മുതല്‍ തന്നെ സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് ആദ്യമെ അറിയിച്ചിരുന്നു.
ഒക്‌ടോബര്‍ 17ന് കേന്ദ്ര വ്യവസായ സേന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍ണ സംരക്ഷണ ചുമതല പ്രൗഡമായ ചടങ്ങില്‍ ഏറ്റെടുക്കും. എമിഗ്രേഷന്‍, കസ്റ്റംസ് ചുമതല ഡിസംബര്‍ ഒന്നിനാണ് നിലവില്‍ വരിക. കിയാല്‍ എം ഡി വി തുളസിദാസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങളാണ് കൈക്കൊണ്ടത്. ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടല്‍ സമുച്ചയത്തിന് കിയാല്‍ ഏറ്റെടുത്ത സ്ഥലത്ത് തന്നെ ആവശ്യക്കാര്‍ക്ക് അനുമതി നല്‍കുമെന്ന് തുളസിദാസ് വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുളള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ സഞ്ചാരികളുടെ പറുദീസ കൂടിയായ കേരളത്തിലേക്കെത്തുന്ന വിദേശയാത്രികരുടെ എണ്ണവും കൂടും. അവര്‍ക്ക് ആവശ്യം സ്റ്റാര്‍ ഹോട്ടലുകളിലെ സൗകര്യങ്ങളാണ്. ഇത് കണ്ടാണ് വിമാനത്താവള ഭൂമിയില്‍ തന്നെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ യാഥാര്‍ത്ഥ്യമാകുക. കാര്‍ഗോ സൗകര്യം നിലവില്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തിനകം സൗകര്യം വര്‍ധിപ്പിക്കും. അതുവരെ താല്‍കാലിക സംവിധാനമൊരുക്കും. കൂടുതല്‍ വിമാനക്കമ്പനികളുമായി ചര്‍ച്ചയും നടക്കും.
ഇന്ന് തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മറ്റൊരു നിര്‍ണായക യോഗം നടക്കുന്നുണ്ട്. വിമാനത്താവളത്തിനകത്ത് ഇലക്‌ട്രോണിക് വാഹനങ്ങളും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് വാഹനങ്ങളും വേണ്ടതുണ്ട്. ഇത്തരം വാഹനങ്ങളിലൂടെ ലഭ്യതയും ഉപയോഗ അനുമതിയും അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനമാവും. നാലുവരിപാതകളും റെയില്‍വെ ട്രാക്കും വേണ്ടതുണ്ട്. ആ വഴിക്കും ആലോചനകള്‍ നടക്കുന്നുണ്ട്. ഫലത്തില്‍ സര്‍വ്വ സജ്ജീകരണങ്ങളും സംവിധാനങ്ങളുമായാണ് നമ്മുടെ മണ്ണില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത്. അതുകൊണ്ട് തന്നെയാണ് ഉദ്ഘാടനത്തിന് മുന്നെ പതിനായിരങ്ങള്‍ വിമാനത്താവള ദര്‍ശനത്തിനായി എത്തുന്നത്. കണ്ണൂര്‍ നിര്‍ണായകമായൊരു വികസന കുതിപ്പിലാണ്. നാട്ടുകാര്‍, ഭരണകൂടം, ഗള്‍ഫ് യാത്രക്കാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഇതുവരെ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. ഇനി പുതിയൊരു കണ്ണൂര്‍. രാഷ്ട്രീയമടക്കം നിറം പിടിപ്പിച്ച് ലോകത്തിന് മുന്നില്‍ കറുത്ത പൊട്ടാക്കി മാറ്റിയ കണ്ണൂര്‍ തന്നെത്താനെ മാറുകയാണ്. പകരം വായുവേഗത്തില്‍ ആകാശ തേരുകള്‍ നമ്മുടെ സ്വന്തം മണ്ണില്‍ നിന്ന് വികസനത്തിന്റെ പരകോടിയിലേക്ക് പറന്നുയരുകയായി.

LIVE NEWS - ONLINE

 • 1
  3 hours ago

  മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

 • 2
  4 hours ago

  ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

 • 3
  6 hours ago

  ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

 • 4
  7 hours ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 5
  9 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 6
  11 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 7
  12 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 8
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 9
  12 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്