Sunday, December 16th, 2018

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഈവര്‍ഷം തന്നെ; തീയ്യതി പ്രഖ്യാപിച്ചില്ല

ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആയതിനാല്‍ ലോകവ്യോമയാന നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ നിബന്ധനകമാണ്.

Published On:Sep 29, 2018 | 1:45 pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഈവര്‍ഷം തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിമാനത്താവള ഓഹരി ഉടമകളുടെ ഒമ്പതാമത് വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങാനുള്ള എല്ലാ നടപടികളും നിര്‍വ്വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉദ്ഘാടന തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചില്ല. പിന്നീട് ഓഹരി ഉടമകളുടെ ചോദ്യങ്ങള്‍ക്ക് കിയാല്‍ എം ഡി ഡോ വി തുളസിദാസ് മറുപടി പറഞ്ഞു.
നിലവിലുള്ള ഷെയര്‍ ഉടമകള്‍ക്ക് ഓഹരിക്കായി സമീപിക്കാവുന്നതാണ്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം ലാഭകരമാക്കാന്‍ കൊച്ചിയെപ്പോലെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായി കഴിഞ്ഞാല്‍ ഓഹരിയുടെ വില മാറുമെന്നും അതുവരെ നിലവിലുള്ള അടിസ്ഥാന വിലക്ക് ആവശ്യക്കാര്‍ക്ക് ലഭിക്കും. ഓഹരികള്‍ വലുതും ചെറുതുമായി അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ പഴയ ഓഹരിയുടെ വിലയില്‍ 25 കോടിയുടെ ഷെയര്‍ ഒരു വ്യക്തിക്ക് കൊടുക്കാനുള്ള നീക്കത്തില്‍ ആദ്യകാല ഓഹരിയുടമകള്‍ അതൃപ്തി പ്രകടിപ്പിച്ചു. പകരം എല്ലാ ഓഹരി ഉടമകള്‍ക്കും തുല്യമായി 25 കോടി വീതിച്ച് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഓഹരി ഉടമകളുടെ വാര്‍ഷികയോഗം രജിസ്റ്റേര്‍ഡ് ഓഫീസ് സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്ത് മാത്രമേ ചേരാന്‍ കഴിയുകയുള്ളൂവെന്നും അസാധാരണ ജനറല്‍ബോഡി യോഗം കണ്ണൂരില്‍ ചേരാമെന്നും ഡോ തുളസിദാസ് അറിയിച്ചു.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആയതിനാല്‍ ലോകവ്യോമയാന നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിക്കപ്പെടേണ്ടതുണ്ടെന്നും ലൈസന്‍സുകളെല്ലാം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം സര്‍ക്കാറിനും കമ്പനി ബോര്‍ഡിനും തീരുമാനിക്കാമെന്നും ഡോ തുളസിദാസ് ചൂണ്ടിക്കാട്ടി.
ഉദ്ഘാടന തീയ്യതി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് ഓഹരി ഉടമകള്‍ ആവശ്യമുന്നയിച്ചിരുന്നു. പ്രമേയത്തിന്മേല്‍ വോട്ടിംഗ് നടന്നു. തുളസിദാസിന് പുറമെ വ്യവസായ പ്രമുഖന്‍ എം എ യൂസഫലി ഉള്‍പ്പെടെയുള്ളവരും ഓഹരി ഉടമകളായ കണ്ണൂര്‍ സ്വദേശികളായ വ്യവസായ പ്രമുഖരും പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  2 hours ago

  ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

 • 2
  2 hours ago

  ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

 • 3
  19 hours ago

  ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

 • 4
  19 hours ago

  ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

 • 5
  19 hours ago

  സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 6
  20 hours ago

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

 • 7
  22 hours ago

  രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

 • 8
  22 hours ago

  റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

 • 9
  22 hours ago

  റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി