Tuesday, November 13th, 2018

അന്താരാഷ്ട്ര വിമാനത്താവളം; നാലുവരി പാത എന്ന് വരും?

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്നു. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സപ്തംബറില്‍ തന്നെ ഉദ്ഘാടനം നടക്കണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഇവിടേക്കുള്ള അനുബന്ധ റോഡുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെ പരിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷെ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കാരണം നാലുവരിപാതയെന്ന പ്രഖ്യാപനം നടക്കാതെപോവുന്ന സ്ഥിതിയാണ്. നിലവിലുള്ള വിമാനത്താവള റോഡുകള്‍ രണ്ടുവരിയായി നവീകരിക്കാനുള്ള തീരുമാനം നിരാശാജനകമാണ്. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിവേഗത്തില്‍ പണി ഇന്നും നടന്നുവരികയാണ്. വിമാനത്താവളം പണി … Continue reading "അന്താരാഷ്ട്ര വിമാനത്താവളം; നാലുവരി പാത എന്ന് വരും?"

Published On:Jul 18, 2018 | 1:53 pm

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം വന്നുകൊണ്ടിരിക്കുന്നു. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സപ്തംബറില്‍ തന്നെ ഉദ്ഘാടനം നടക്കണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഇവിടേക്കുള്ള അനുബന്ധ റോഡുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെ പരിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷെ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കാരണം നാലുവരിപാതയെന്ന പ്രഖ്യാപനം നടക്കാതെപോവുന്ന സ്ഥിതിയാണ്. നിലവിലുള്ള വിമാനത്താവള റോഡുകള്‍ രണ്ടുവരിയായി നവീകരിക്കാനുള്ള തീരുമാനം നിരാശാജനകമാണ്.
വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിവേഗത്തില്‍ പണി ഇന്നും നടന്നുവരികയാണ്. വിമാനത്താവളം പണി നടക്കുമ്പോള്‍ തന്നെ അനുബന്ധ റോഡുകള്‍ നാലുവരിയാക്കാനുള്ള നടപടികള്‍ തുടങ്ങാത്തത് സര്‍ക്കാര്‍ വീഴ്ചയാണ്. ഒരു പോരായ്മയായേ ഇതിനെ കാണാനാവൂ. ആയിരക്കണക്കിന് കോടി രൂപ റോഡ് പരിഷ്‌കരണത്തിന് വേണ്ടിവരും. സര്‍ക്കാറിന് സാമ്പത്തിക പ്രയാസമുണ്ട്. എന്നാലും ഒരു അന്താരാഷ്ട്ര പദ്ധതി വരുമ്പോള്‍ ഏറ്റവും സുപ്രധാനമായ അടിസ്ഥാന സൗകര്യത്തെ ലാഘവത്തോടെ കണ്ടത് ഒരു വീഴ്ചയാണ്.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള തലശ്ശേരി-വളവുപാറ 56 കി.മീ. ദൂരം വരുന്ന റോഡിന്റെ പരിഷ്‌കരണ പ്രവര്‍ത്തി തുടങ്ങിയിട്ട് നാലുവര്‍ഷത്തിലധികമായി. ഏഴു പാലങ്ങള്‍ ഇതിലുള്‍പ്പെടും. പ്രവര്‍ത്തി ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. മേലെചൊവ്വ-മട്ടന്നൂര്‍, മാനന്തവാടി-പേരാവൂര്‍ റോഡുകള്‍ നിലവില്‍ രണ്ടുവരിയാണ്. റോഡില്‍ ഇപ്പോള്‍ തന്നെ പലയിടങ്ങളിലും ഗതാഗത തടസമുണ്ട്. ഇതോടൊപ്പം തലശ്ശേരി-കൊടുവള്ളി-മമ്പറം റോഡ്, കുറ്റിയാടി-പെരിങ്ങത്തൂര്‍- പാനൂര്‍- മട്ടന്നൂര്‍ റോഡ്, മാന്തവാടി-ബോയ്‌സ് ടൗണ്‍, പേരാവൂര്‍ റോഡ്, കൂട്ടുപുഴ-ഇരിട്ടി- വായന്തോട്- മട്ടന്നൂര്‍ റോഡ്, തളിപ്പറമ്പ്-നാണിച്ചേരി പാലം- മയ്യില്‍- ചാലോട് റോഡ്, മേലെചൊവ്വ-ചാലോട്- വായന്തോട് റോഡ് എന്നിവ നാലുവരിയാക്കാന്‍ നേരത്തെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. പക്ഷെ തുടര്‍ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. വിമാനത്താവളം യഥാര്‍ത്ഥ്യമായാലും അനുബന്ധ നാലുവരി പാതകള്‍ ഉടനെയെങ്ങുമില്ലെന്ന് ഉറപ്പാക്കാം.
രാജ്യത്തിനകത്തും പറത്തുമുള്ള യാത്രക്കാരും വിനോദസഞ്ചാരികളും കണ്ണൂരില്‍ വിമാനമിറങ്ങുകയും യാത്ര തുടരുകയും ചെയ്യുമ്പോള്‍ ഇത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് തോന്നണമെങ്കില്‍ മെച്ചപ്പെട്ട റോഡ് സൗകര്യം കൂടി വേണമെന്ന് ഭരണകര്‍ത്താക്കള്‍ക്ക് തോന്നാത്തത് ജനങ്ങളുടെ നിര്‍ഭാഗ്യം. വിമാനത്താവളം ഉദ്ഘാടനത്തിന് മുമ്പ് റോഡ് വീതി കൂട്ടുന്നതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാവില്ല എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നത് ഇപ്പോഴാണ്. നാല്‍പത് കൊല്ലം മുമ്പ് സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതാണ് മുഴപ്പിലങ്ങാട്-മാഹി ബൈപാസിന് വേണ്ടി. നടപടി പൂര്‍ത്തിയായത് ഈ വര്‍ഷവും. ആ സ്ഥിതിക്ക് വിമാനത്താവളം നാലുവരി പാതക്ക് എത്രവര്‍ഷം വേണ്ടിവരുമെന്ന് കണ്ടറിയണം.
വെള്ളം കിട്ടാത്ത സഥലങ്ങളില്‍ കൂടി ജലപാത നിര്‍മ്മിക്കാന്‍ കാണിക്കുന്ന താല്‍പര്യം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നാലുവരി പാതയുടെ കാര്യത്തില്‍ കാണിക്കാത്തത് സര്‍ക്കാറിന്റെ കഴിവുകേടായി മാത്രമെ ജനത്തിന് കാണാനാവൂ. അല്‍പം കാര്യക്ഷമത ഇക്കാര്യത്തില്‍ ജനം ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  9 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  10 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  11 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  12 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  14 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  15 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  15 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  16 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി