Saturday, September 22nd, 2018

കണ്ണൂര്‍ വിമാനത്താവളം; അത്യാധുനിക സ്‌കാനിംഗ് മെഷീന്‍ എത്തി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം സപ്തംബറില്‍ ആരംഭിക്കാനിരിക്കെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ എത്തി. അത്യാധുനിക സ്‌കാനര്‍ മെഷീനാണ് വിമാനത്താവളത്തിലെത്തിയത്. 37 കോടി രൂപ വിലയുള്ള രണ്ട് മെഷീനുകളാണ് മട്ടന്നൂരിലെത്തിയത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 8 ടണ്‍ ഭാരമാണിതിനുള്ളത്. വളപട്ടണം മാപ്പിള ഖലാസി മൂപ്പന്‍ കെ എ ഹാഷിം, സഹോദരന്‍ ശബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണ്‍ലോഡിംഗും ഫിറ്റും ചെയ്യുന്നത്. വിമാനത്താവള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള മറ്റ് മെഷീനുകളും ഉപകരണങ്ങളും ഇതിനകം തന്നെ മട്ടന്നൂരില്‍ എത്തിച്ചിട്ടുണ്ട്. സപ്തംബറില്‍ വിമാനത്താവളത്തിന്റെ … Continue reading "കണ്ണൂര്‍ വിമാനത്താവളം; അത്യാധുനിക സ്‌കാനിംഗ് മെഷീന്‍ എത്തി"

Published On:Jul 6, 2018 | 1:42 pm

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം സപ്തംബറില്‍ ആരംഭിക്കാനിരിക്കെ അത്യാധുനിക യന്ത്രോപകരണങ്ങള്‍ എത്തി.
അത്യാധുനിക സ്‌കാനര്‍ മെഷീനാണ് വിമാനത്താവളത്തിലെത്തിയത്. 37 കോടി രൂപ വിലയുള്ള രണ്ട് മെഷീനുകളാണ് മട്ടന്നൂരിലെത്തിയത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 8 ടണ്‍ ഭാരമാണിതിനുള്ളത്. വളപട്ടണം മാപ്പിള ഖലാസി മൂപ്പന്‍ കെ എ ഹാഷിം, സഹോദരന്‍ ശബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അണ്‍ലോഡിംഗും ഫിറ്റും ചെയ്യുന്നത്.
വിമാനത്താവള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള മറ്റ് മെഷീനുകളും ഉപകരണങ്ങളും ഇതിനകം തന്നെ മട്ടന്നൂരില്‍ എത്തിച്ചിട്ടുണ്ട്. സപ്തംബറില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫിനിഷിംഗ് ജോലിയാണ് ഇനി ബാക്കിയുള്ളത്. കഴിയുമെങ്കില്‍ ആഗസ്തില്‍ തന്നെ വിമാനത്താവളം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    11 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    11 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    11 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള