Friday, February 22nd, 2019

കണ്ണൂരില്‍ വിമാനം വട്ടമിട്ടാല്‍ പരുന്തടക്കമുള്ള പക്ഷികള്‍ വരില്ല

കണ്ണൂര്‍: ഡല്‍ഹിയിലും മുംബൈയിലും വിദേശരാജ്യങ്ങളിലുമെല്ലാം വിമാനത്താവളങ്ങളിലെ പ്രധാന ഭീഷണിയാണ് പരുന്തടക്കമുള്ള പക്ഷികള്‍. പക്ഷിയിടിച്ച് വിമാനം നിലത്തിറക്കിയെന്ന് മിക്കപ്പോഴും പത്രങ്ങളില്‍ വാര്‍ത്തയും കാണാം. കണ്ണൂരില്‍ വിമാനത്താവളം നിര്‍മിക്കുമ്പോള്‍ ഈ പക്ഷി ശല്യമൊന്നും അധികൃതരുടെ ശ്രദ്ധയിലുണ്ടായിരുന്നില്ല. എന്നാല്‍ അറവ് മാലിന്യം പക്ഷിഭീഷണിക്ക് കാരണമാവുമെന്ന് കണ്ടെത്തിയതോടെ മട്ടന്നൂര്‍ നഗരസഭയും അറവ് മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമാനത്താവളത്തിലെ ഭീഷണി ഒഴിവാക്കാന്‍ തീരുമാനം. ഇന്നലെ ജില്ലാ ആസൂത്രണ സമിതിയില്‍ ചര്‍ച്ചക്ക് വന്ന അറവ് മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഇത് വിഷയമായി. ശാസ്ത്രീയമായി മാലിന്യം … Continue reading "കണ്ണൂരില്‍ വിമാനം വട്ടമിട്ടാല്‍ പരുന്തടക്കമുള്ള പക്ഷികള്‍ വരില്ല"

Published On:Jul 5, 2018 | 12:59 pm

കണ്ണൂര്‍: ഡല്‍ഹിയിലും മുംബൈയിലും വിദേശരാജ്യങ്ങളിലുമെല്ലാം വിമാനത്താവളങ്ങളിലെ പ്രധാന ഭീഷണിയാണ് പരുന്തടക്കമുള്ള പക്ഷികള്‍. പക്ഷിയിടിച്ച് വിമാനം നിലത്തിറക്കിയെന്ന് മിക്കപ്പോഴും പത്രങ്ങളില്‍ വാര്‍ത്തയും കാണാം. കണ്ണൂരില്‍ വിമാനത്താവളം നിര്‍മിക്കുമ്പോള്‍ ഈ പക്ഷി ശല്യമൊന്നും അധികൃതരുടെ ശ്രദ്ധയിലുണ്ടായിരുന്നില്ല. എന്നാല്‍ അറവ് മാലിന്യം പക്ഷിഭീഷണിക്ക് കാരണമാവുമെന്ന് കണ്ടെത്തിയതോടെ മട്ടന്നൂര്‍ നഗരസഭയും അറവ് മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമാനത്താവളത്തിലെ ഭീഷണി ഒഴിവാക്കാന്‍ തീരുമാനം.
ഇന്നലെ ജില്ലാ ആസൂത്രണ സമിതിയില്‍ ചര്‍ച്ചക്ക് വന്ന അറവ് മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഇത് വിഷയമായി. ശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ചില്ലെങ്കില്‍ പക്ഷികളുടെ ഭീഷണി ഉറപ്പാണ്.
അറവുമാലിന്യം സുലഭമായി ലഭിച്ചാല്‍ പരുന്തുകള്‍ അടക്കമുള്ള വലിയ പക്ഷികള്‍ ആകാശത്തിന് താഴെ വട്ടമിട്ടുപറക്കും. ഇത് പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ട് പാപ്പിനിശ്ശേരി ചുങ്കം കേന്ദ്രീകരിച്ച് അറവ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പദ്ധതിയില്‍ മട്ടന്നൂര്‍ നഗരസഭയെയും അടിയന്തരമായി ഉള്‍പ്പെടുത്തുകയായിരുന്നു.
ഇവിടെ നിന്നുള്ള അറവ് മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് പാപ്പിനിശ്ശേരി ചുങ്കത്ത് സംസ്‌കരിക്കും. ഇതോടെ ആനയെ വാങ്ങി തോട്ടിവാങ്ങിയില്ല എന്ന രീതിയിലുള്ള പ്രതിസന്ധിയാണ് പരിഹരിക്കപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി