Thursday, February 21st, 2019

ശുചിത്വത്തിന്റെ വൈച്ചേരി മോഡല്‍ പഠിക്കാന്‍ കോര്‍പറേഷന്‍ അംഗങ്ങളുടെ ടൂര്‍

കണ്ണൂര്‍: ആലപ്പുഴ ജില്ലയിലെ വൈച്ചേരിയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്‌ക്കരണ പരിപാടിയെക്കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്ന് അംഗങ്ങളുടെ യാത്ര. കോര്‍പറേഷനിലെ 24 കൗണ്‍സിലര്‍മാരും സെക്രട്ടറിയും ശുചിത്വമിഷന്‍ ഭാരവാഹികളടക്കമുള്ള വന്‍പടയാണ് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ്സില്‍ ആലപ്പുഴയിലേക്ക് യാത്രയായത്. ഇന്ന് കാലത്ത് സംഘം ആലപ്പുഴയിലെത്തി. വൈച്ചേരിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെ കുറിച്ച് പഠിക്കുവാനാണ് കോര്‍പറേഷന്‍ വക പഠനയാത്ര ഒരുക്കിയത്. ഭരണകക്ഷിയില്‍പ്പെട്ട … Continue reading "ശുചിത്വത്തിന്റെ വൈച്ചേരി മോഡല്‍ പഠിക്കാന്‍ കോര്‍പറേഷന്‍ അംഗങ്ങളുടെ ടൂര്‍"

Published On:Jul 28, 2017 | 11:47 am

കണ്ണൂര്‍: ആലപ്പുഴ ജില്ലയിലെ വൈച്ചേരിയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്‌ക്കരണ പരിപാടിയെക്കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്ന് അംഗങ്ങളുടെ യാത്ര. കോര്‍പറേഷനിലെ 24 കൗണ്‍സിലര്‍മാരും സെക്രട്ടറിയും ശുചിത്വമിഷന്‍ ഭാരവാഹികളടക്കമുള്ള വന്‍പടയാണ് ഇന്നലെ രാത്രി ടൂറിസ്റ്റ് ബസ്സില്‍ ആലപ്പുഴയിലേക്ക് യാത്രയായത്. ഇന്ന് കാലത്ത് സംഘം ആലപ്പുഴയിലെത്തി. വൈച്ചേരിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെ കുറിച്ച് പഠിക്കുവാനാണ് കോര്‍പറേഷന്‍ വക പഠനയാത്ര ഒരുക്കിയത്. ഭരണകക്ഷിയില്‍പ്പെട്ട മേയര്‍ ഇ പി ലത ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, തൈക്കണ്ടി മുരളീധരന്‍, എം വി സഹദേവന്‍, ഡി രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 19 കൗണ്‍സിലര്‍മാരും പ്രതിപക്ഷത്ത് നിന്ന് 5 പേരും ഉള്‍പ്പെടെയുള്ള സംഘമാണ് ആലപ്പുഴയിലേക്ക് ബസ് കയറിയത്.
കോര്‍പറേഷനിലെ 55 അംഗങ്ങള്‍ക്കും ആലപ്പുഴയിലേക്ക് പോകാന്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും പെട്ടെന്നുള്ള യാത്രയായതിനാല്‍ ഭൂരിഭാഗവും വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ദിരയടക്കമുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എല്ലാവരും യാത്രയില്‍ നിന്ന് വിട്ടുനിന്നു. കണ്ണൂര്‍ കോര്‍പറേഷനില്‍ മാലിന്യ പ്രശ്‌നം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വൈച്ചേരി മോഡല്‍ മാലിന്യ പ്ലാന്റ് കണ്ണൂരിലും സ്ഥാപിക്കാനുള്ള ശ്രമമാണ് കോര്‍പറേഷന്‍ ആലോചിക്കുന്നത്. ‘ആലപ്പുഴ നഗരമധ്യത്തിലുള്ള ഈ ബയോഗ്യാസ് പ്ലാന്റില്‍ ഓരോ വീട്ടുകാരും വ്യാപാരികളും മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് പതിവ്’. ഇതിന്റെ മുന്നോടിയായാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ യാത്ര.
പദ്ധതിയുടെ നടത്തിപ്പും ചെലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരിട്ടറിയുന്നതിനാണ് സംഘത്തിന്റെ യാത്രയത്രെ. നേരത്തെയും ഇതുപോലെയുള്ള വിവിധ പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ പലയിടങ്ങളിലേക്കും മുന്‍ ഭരണസമിതി പഠനയാത്ര നടത്തിയിരുന്നുവെങ്കിലും പദ്ധതികളൊന്നും തന്നെ ഇവിടെ നടപ്പിലായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ യാത്രയും പണം കളയാനുള്ള വെറും വിനോദയാത്രമാത്രമാണെന്നാണ് അടക്കംപറച്ചില്‍.

LIVE NEWS - ONLINE

 • 1
  8 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  9 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  11 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  13 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  14 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  16 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  18 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  18 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു