Tuesday, September 18th, 2018

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കാനുള്ള പദ്ധതി

        കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി റെയില്‍ ഹം സഫര്‍ സപ്താഹ് പദ്ധതിക്ക് തുടക്കമായി. പി കെ ശ്രീമതി ടീച്ചര്‍ എം പി വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്റ്റേഷന്‍ മാനേജര്‍ എം കെ ശൈലേന്ദ്രന്‍, മഹേഷ് ചന്ദ്രബാലിഗ, മാത്യു സാമുവല്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ട് പദ്ധതിയില്‍ പങ്കാളികളായി. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 20 ഏക്കറോളം … Continue reading "കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കാനുള്ള പദ്ധതി"

Published On:May 28, 2016 | 1:10 pm

Kannur Railway Station Full

 

 

 

 
കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി റെയില്‍ ഹം സഫര്‍ സപ്താഹ് പദ്ധതിക്ക് തുടക്കമായി. പി കെ ശ്രീമതി ടീച്ചര്‍ എം പി വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്റ്റേഷന്‍ മാനേജര്‍ എം കെ ശൈലേന്ദ്രന്‍, മഹേഷ് ചന്ദ്രബാലിഗ, മാത്യു സാമുവല്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ട് പദ്ധതിയില്‍ പങ്കാളികളായി.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 20 ഏക്കറോളം സ്ഥലമുണ്ടെങ്കിലും കാട്ടുചെടികള്‍ വളരുന്നതല്ലാതെ വൃക്ഷതൈകള്‍ ഉണ്ടായിരുന്നില്ലെന്നും ഇതിന് മാറ്റം വരുത്തുന്നതിനാണ് വൃക്ഷതൈകള്‍ നടുന്ന പദ്ധതിക്ക് തുടക്കംകുറിച്ചതെന്നും പി കെ ശ്രീമതി എം പി പറഞ്ഞു.
അഞ്ഞൂറോളം വൃക്ഷതൈ നടാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സംരക്ഷണം ക്വാര്‍ട്ടേഴ്‌സുകളിലെ താമസക്കാരെ ഏല്‍പ്പിക്കും. ഒരുവര്‍ഷം കഴിഞ്ഞ് വൃക്ഷതൈകളുടെ അവസ്ഥ പരിശോധിക്കും. നല്ല രീതിയില്‍ വൃക്ഷതൈ വളര്‍ത്തിയ താമസക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് എം പി പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ ഏപ്രണ്‍ പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാകും. നാലാം പ്ലാറ്റ്‌ഫോം വന്നാല്‍ മാത്രമേ അത് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. നാലാം പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. തിരക്കേറിയ റെയില്‍വെ സ്റ്റേഷനായതിനാല്‍ വാഷബിള്‍ ഏപ്രണ്‍ സ്ഥാപിക്കണമെങ്കില്‍ നാലാംപ്ലാറ്റ്‌ഫോം ഉണ്ടായാലെ പറ്റുകയുള്ളൂവെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
പടന്നത്തോടില്‍ ഇപ്പോള്‍ മാലിന്യങ്ങളുടെ കൂമ്പാരമാണ്. വളരെയേറെ പ്രയാസപ്പെട്ടാണ് പടന്നത്തോട് ശുചീകരിച്ചതെങ്കിലും ചിലര്‍ ഇപ്പോഴും തോട്ടില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഇത് തടയുന്നതിനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആലോചിക്കും. ജില്ലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ഏഴ് കുളങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതി കിട്ടിയിട്ടുണ്ട്. വളപട്ടണം കോട്ടച്ചിറകുളം, കോടിയേരി വെള്ളത്താന്‍കണ്ടി വാണിയാര്‍കുളം, കൂവേരി തേരണ്ടികുളം, വലിയപറമ്പത്ത് കോമങ്കേരി അരയാല്‍കുളം, പാപ്പിനിശ്ശേരിയിലെ ചുങ്കംപറമ്പിലെ കുളം, ഏഴോത്തെ പഴയവല്ലികുളം, ചേലേരിയിലെ മാന്തോട്ട്കുളം എന്നിവയ്ക്കാണ് നവീകരണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

 • 1
  6 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  8 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  9 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  12 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  13 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  14 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  14 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  16 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  16 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍