Tuesday, April 23rd, 2019

കേന്ദ്രം നല്‍കിയ അരി കേരളം പുറംകാലുകൊണ്ട് തട്ടി: കണ്ണന്താനം

ബുധനാഴ്ചക്കുള്ളില്‍ അരി എടുത്തില്ലെങ്കില്‍ അത് നഷ്ട്ടമാകും.

Published On:Sep 14, 2018 | 3:58 pm

തിരു: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം കേരളം പുറംകാലുകൊണ്ട് തട്ടിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളയക്കെടുതിയില്‍ ഉഴലുന്ന ജനങ്ങള്‍ ഒഴിഞ്ഞ വയറുമായി കഷ്ട്ടപ്പെടുമ്പോള്‍ ടണ്‍ കണക്കിന് അരി ആര്‍ക്കും വേണ്ടാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ഭരണനിര്‍വഹണത്തിലെ വലിയ പിഴവാണ്. ഒക്ടോബര്‍ മാസത്തിലേക്ക് അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കാനും സംസ്ഥാനം വിമുഖത കാണിക്കുകയാണ്. ദുരിതബാധിതര്‍ക്ക് അടിയന്തിരമായി അനുവദിച്ച അരി എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.
നെല്ലും കപ്പയും മാങ്ങയും ചക്കയും പച്ചക്കറികളുമൊക്കെ ആവശ്യത്തിന് ഉത്പാദിപ്പിച്ച് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ സമൃദ്ധമായി നിറവേറിയോരു കാലമുണ്ടായിരുന്നു. ഇന്ന് പ്രളയക്കെടുതിയില്‍ ഒരു കഷ്ണം ബ്രെഡിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു സാഹചര്യം വന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ ഇപ്പോഴും നട്ടം തിരിയുകയാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 89,540 ടണ്‍ അരി അധികമായി കേരളത്തിന് അനുവദിച്ചത്. ഈ അരി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ എത്തിയിട്ടും ഇതുവരെ അത് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബുധനാഴ്ചക്കുള്ളില്‍ അരി എടുത്തില്ലെങ്കില്‍ അത് നഷ്ട്ടമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 2
    2 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 3
    14 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 4
    16 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 5
    18 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 6
    19 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 7
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 8
    23 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 9
    23 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം