Friday, November 16th, 2018

കാഴ്ച്ചയുടെ കണിയൊരുക്കി കാഞ്ഞിരകൊല്ലി

ഒരുകാലത്ത് അവഗണിക്കപ്പെട്ട് കിടന്ന കാഞ്ഞിരക്കൊല്ലി ഇന്ന് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.

Published On:Aug 14, 2017 | 3:24 pm

കേരളത്തിന്റെ മലബാര്‍ മേഖലയില്‍ വളര്‍ന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് കാഞ്ഞിരകൊല്ലി. മഞ്ഞ് മൂടിയ മലനിരകളും, താഴ്‌വാരങ്ങളും, വിനോദ സഞ്ചാരികളെ കാഞ്ഞിരകൊല്ലിയിലേക്ക് മാടിവിളിക്കുന്നു. കണ്ണൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞിരകൊല്ലി സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ആരും തിരിഞ്ഞു നോക്കാതെ അവഗണിക്കപ്പെട്ട ഈ സ്ഥലം ഇപ്പോള്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ പ്രകൃതി മനോഹാരിതയും, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടവും തന്നെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാക്കി ഇതിനെ മാറ്റിയത്. കണ്ണൂരില്‍ വരുന്ന വിനോദ സഞ്ചാരികളില്‍ പലരും കാഞ്ഞിരകൊല്ലി സന്ദര്‍ശിക്കാതെ പോകാറില്ല. ശശിപാറ, കന്‍മദപാറ, അളകാപുരി വെള്ളച്ചാട്ടം എന്നീ പ്രകൃതിരമണീയത കാഞ്ഞിരകൊല്ലിയുടെ മാത്രം പ്രത്യേകതയാണ്. ഈ സുന്ദരകാഴ്ച്ചകളെല്ലാം സഞ്ചാരികളുടെ പറുദീസയായി കാഞ്ഞിരകൊല്ലിയെ മാറ്റിയിരിക്കുന്നു.
കാഞ്ഞിരകൊല്ലി ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ കഴിയും. പൊട്ടി പൊളിഞ്ഞ റോഡുകളായതിനാല്‍ ജീപ്പ് വഴിയാണ് യാത്ര. യാത്ര ദുര്‍ഘടമാണെങ്കിലും മഞ്ഞ് മൂടിയ മലനിരകളും, ചോലവനങ്ങള്‍ നിറഞ്ഞ താഴ്‌വാരങ്ങളും സഞ്ചാരികളുടെ മനസിനെ കുളിര്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നു. കാഞ്ഞിരകൊല്ലിയില്‍ നിന്നും നോക്കിയാല്‍ കന്‍മദപാറ, ശശിപാറ, എന്നിവടങ്ങളിലേക്കുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. മണ്‍സൂണ്‍ കാലത്തെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്തതാണ്
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന താഴ്‌വരയും, ഇടയ്ക്കിടെ വന്നു പോകുന്ന കോടമഞ്ഞും ശശിപാറയെ സുന്ദരിയാക്കുന്നു. കാഞ്ഞിരകൊല്ലിയിലെ 4,000 അടി ഉയരത്തില്‍ നില്‍ക്കുന്ന ശശിപാറയില്‍ നിന്നു നോക്കിയാല്‍ കര്‍ണാടകയിലെ കൂര്‍ഗ് വനപ്രദേശവും തൊട്ടടുത്തുള്ള ഗ്രാമങ്ങളും കാണാന്‍ സാധിക്കും. ഇത്രയധികം മനോഹരമായ സ്ഥലമായിരുന്നിട്ടു കൂടി വേണ്ട വിധത്തിലുള്ള പരിഗണനകള്‍ കിട്ടാത്തത് ഈ ടൂറിസ്റ്റ് സ്ഥലത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാവുന്നു. കണ്ണൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കും വിധം ടൂറിസം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാഞ്ഞിരകൊല്ലിക്ക് സാധിക്കും. ഇതിനടുത്ത് കിടക്കുന്ന പൈതല്‍മല, പാലക്കയംതട്ട് എന്നിവ ബന്ധിപ്പിച്ച് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയാല്‍, അത് മലയോര മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് കാരണമാവും.

LIVE NEWS - ONLINE

 • 1
  11 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  13 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  13 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  16 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  18 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  19 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  20 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  20 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  20 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി