Wednesday, January 23rd, 2019

കഞ്ചിക്കോട് ഐടിഐയില്‍ അനിശ്ചിതകാല സമരം

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഐടിഐയിലെ ഓഫീസര്‍മാരും തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചു. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ( എന്‍പിആര്‍ ), സാമൂഹിക സാമ്പത്തിക ജാതി സര്‍വേ(എഇസിസി), മാനേജ്ഡ് ലീഡ്ഡ് ലൈന്‍ നെറ്റ് വര്‍ക്ക്( എംഎല്‍എല്‍എന്‍ ) തുടങ്ങി ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും രാജ്യവ്യാപക ശൃംഖല്ക്ക് നല്‍കിവരുന്ന സാങ്കേതിക സഹായവും അറ്റകുറ്റപ്പണികളുമാണ് നിര്‍ത്തിവെച്ചാണ് സമരം ആരംഭിച്ചത്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലെ ജീവനക്കാര്‍ക്ക് ഓണക്കാലത്തുപോലും ശമ്പളം നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കഞ്ചിക്കോട് ഐടിഐ ജോയിന്റ് ഫോറം … Continue reading "കഞ്ചിക്കോട് ഐടിഐയില്‍ അനിശ്ചിതകാല സമരം"

Published On:Sep 12, 2013 | 1:14 pm

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഐടിഐയിലെ ഓഫീസര്‍മാരും തൊഴിലാളികളും അനിശ്ചിതകാല സമരം ആരംഭിച്ചു. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ ( എന്‍പിആര്‍ ), സാമൂഹിക സാമ്പത്തിക ജാതി സര്‍വേ(എഇസിസി), മാനേജ്ഡ് ലീഡ്ഡ് ലൈന്‍ നെറ്റ് വര്‍ക്ക്( എംഎല്‍എല്‍എന്‍ ) തുടങ്ങി ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും രാജ്യവ്യാപക ശൃംഖല്ക്ക് നല്‍കിവരുന്ന സാങ്കേതിക സഹായവും അറ്റകുറ്റപ്പണികളുമാണ് നിര്‍ത്തിവെച്ചാണ് സമരം ആരംഭിച്ചത്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലെ ജീവനക്കാര്‍ക്ക് ഓണക്കാലത്തുപോലും ശമ്പളം നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് കഞ്ചിക്കോട് ഐടിഐ ജോയിന്റ് ഫോറം ഓഫ് ഓഫിസേഴ്‌സ് ആന്റ് എംപ്ലോയീസ് അറിയിച്ചു.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റായ്ബറേലി, ബാംഗ്ലൂര്‍, മങ്കാപ്പൂര്‍, നൈനി, ശ്രീനഗര്‍ എന്നീ യൂണിറ്റുകളിലെ 8000 ജീവനക്കാര്‍ക്ക് 30 മാസമായി ശമ്പളം നല്‍കുന്നത് കഞ്ചിക്കോട് യൂണിറ്റിന്റെ ഫണ്ട് വകമാറ്റിയാണ്. 491 കോടി രൂപ ഇത്തരത്തില്‍ വകമാറ്റിയതായി നേതാക്കള്‍ പറഞ്ഞു. അതോടെ ലാഭത്തിലായിരുന്ന കഞ്ചിക്കോട് യൂണിറ്റ് സാമ്പത്തിക പ്രതിസന്ധിയിലായി.
എണ്ണായിരത്തിലധികം ജീവനക്കാരുള്ള രാജ്യത്തെ ഐടിഐ യൂണിറ്റുകളില്‍ 20 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് കഞ്ചിക്കോട് യൂണിറ്റ് മാത്രമാണ്. 676 കോടി രൂപയാണ് ആ കാലയളവിലെ ലാഭം. പൊതുഖജനാവിലേക്ക് 845 കോടി രൂപ നികുതിയും നല്‍കുന്നുണ്ട്.
മാതൃകാപരമായ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനും അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ഉത്തരേന്ത്യയിലെ യൂണിറ്റുകളുടെ ഭാരം കേരളത്തിലെ യൂണിറ്റിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയില്‍ നിന്ന് മാനേജ്‌മെന്റിനെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഇടപെടണമെന്ന് ഐടിഐ എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് അസോസിയേഷന്‍, ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവ ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍