Tuesday, September 18th, 2018

വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ : യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ്‌ തകര്‍ന്നു

ബീജിങ്‌: അതി സുന്ദരിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കാണാനുള്ള തിരക്കില്‍ ചൈനയിലെ ഉന്നത യൂണിവേഴ്‌സിറ്റികളിലൊന്നായ റെണ്‍മിന്‍ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സിന്റെ വെബ്‌സൈറ്റ്‌ തകര്‍ന്നു. കാങ്‌ കാങ്‌ എന്ന അതി സുന്ദരിയായ പെണ്‍കുട്ടിയുടെ ഗ്രാജ്വേഷന്‍ ചിത്രങ്ങളായിരുന്നു സൈറ്റിന്റെ ഹോം പേജില്‍ കൊടുത്തത്‌. ബിരുദധാരികള്‍ ധരിക്കുന്ന കറുത്ത നിറത്തിലുള്ള ഗൗണണിഞ്ഞ്‌ തലപ്പാവ്‌ കൈയില്‍ വച്ച്‌ പോസു ചെയ്യുന്ന ചിത്രങ്ങളാണ്‌ വെബ്‌സൈറ്റില്‍ കൊടുത്തത്‌. ചിത്രം കണ്ട്‌ സന്ദര്‍ശകര്‍ ഇടിച്ചു കയറിയതോടെ സൈറ്റ്‌ പൂര്‍ണമായും തകര്‍ന്നു. പിന്നീട്‌ അപേക്ഷാ ഫോമിനും മറ്റും സൈറ്റിനെ … Continue reading "വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ : യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ്‌ തകര്‍ന്നു"

Published On:Jul 1, 2013 | 11:24 am

kang kang full

ബീജിങ്‌: അതി സുന്ദരിയായ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കാണാനുള്ള തിരക്കില്‍ ചൈനയിലെ ഉന്നത യൂണിവേഴ്‌സിറ്റികളിലൊന്നായ റെണ്‍മിന്‍ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സിന്റെ വെബ്‌സൈറ്റ്‌ തകര്‍ന്നു.
കാങ്‌ കാങ്‌ എന്ന അതി സുന്ദരിയായ പെണ്‍കുട്ടിയുടെ ഗ്രാജ്വേഷന്‍ ചിത്രങ്ങളായിരുന്നു സൈറ്റിന്റെ ഹോം പേജില്‍ കൊടുത്തത്‌. ബിരുദധാരികള്‍ ധരിക്കുന്ന കറുത്ത നിറത്തിലുള്ള ഗൗണണിഞ്ഞ്‌ തലപ്പാവ്‌ കൈയില്‍ വച്ച്‌ പോസു ചെയ്യുന്ന ചിത്രങ്ങളാണ്‌ വെബ്‌സൈറ്റില്‍ കൊടുത്തത്‌. ചിത്രം കണ്ട്‌ സന്ദര്‍ശകര്‍ ഇടിച്ചു കയറിയതോടെ സൈറ്റ്‌ പൂര്‍ണമായും തകര്‍ന്നു. പിന്നീട്‌ അപേക്ഷാ ഫോമിനും മറ്റും സൈറ്റിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ കയറാന്‍ കഴിയാതെ വിഷമിച്ചു. മുന്നൂറോളം ചിത്രങ്ങളില്‍ നിന്ന്‌ മികച്ച രണ്ടെണ്ണമാണ്‌ ഫോട്ടോഗ്രാഫര്‍ മോവോ യാന്‍സെങ്‌ നല്‍കിയത്‌. താന്‍ എടുത്ത ചിത്രങ്ങള്‍ ഒരു പെണ്‍കുട്ടിയെ ഒറ്റ ദിവസം കൊണ്ട്‌ പ്രശസ്‌തയാക്കിയതിന്റെ സന്തോഷത്തിലാണ്‌ മോവോ യാന്‍സെങ്‌. സോഷ്യല്‍ മീഡിയകളിലും കാങ്‌ കാങും മോവോ യാന്‍സെങും താരങ്ങളായി. എന്നാല്‍ പുതിയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ യൂണിവേഴ്‌സിറ്റി തന്നെ തയ്യാറാക്കി കുറുക്കുവഴിയാണോ ചിത്രങ്ങള്‍ എന്ന്‌ സംശയവും ഉയര്‍ന്നിട്ടുണ്ട്‌.

LIVE NEWS - ONLINE

  • 1
    36 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്