Sunday, January 20th, 2019

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: മന്ത്രി പീയൂഷ് ഗോയല്‍

ഭൂമി എറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു വിമുഖതയാണ്.

Published On:Jun 18, 2018 | 4:32 pm

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. വിവിധ വശങ്ങള്‍ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറ!ഞ്ഞു. റെയില്‍വേയുടെ വികസനകാര്യത്തില്‍ കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ഭൂമി എറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു വിമുഖതയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ കേന്ദ്രത്തിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള കോച്ച് ഫാക്ടറികള്‍ മുഖേന ഇപ്പോഴും സമീപ ഭാവിയിലും റെയില്‍വേ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും അതിനാല്‍ പുതിയ ഫാക്ടറികള്‍ ആവശ്യമില്ലെന്നും പിയൂഷ് ഗോയല്‍ എം.ബി. രാജേഷ് എംപിക്കു നല്‍കിയ കത്തില്‍ നേരത്തെ അറിയിച്ചിരുന്നു.
2008-09 ബജറ്റിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയില്‍ കോട്ടമൈതാനിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദി ഫാക്ടറിയുടെ തറക്കല്ല് ഇട്ടിരുന്നു. 36 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    7 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം