Thursday, January 24th, 2019

ബാഴ്‌സയിലെ കാനറിപ്പക്ഷി കൂടുവിട്ടു

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിട്ടു. ഏതാനും ദിവസങ്ങളായി നെയ്മര്‍ ബാഴ്‌സ വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സഹതാരങ്ങളും ക്ലബ് മാനേജ്‌മെന്റും നെയ്മര്‍ തുടരുമെന്ന പ്രത്യാശയിലായിരുന്നു. ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബാളര്‍ എന്ന റെക്കാഡ് ഓഫറുമായി ഫ്രഞ്ച് ക്ലബാ പാരീസ് എസ്.ജിയാണ് നെയ്മറിനെ റാഞ്ചുന്നത്. 2600 ലക്ഷം ഡോളറാണ് പാരീസ് എസ്.ജി നെയ്മര്‍ക്ക് വില പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം നെയ്മറും പിതാവും മാനേജരും ബാഴ്‌സലോണ ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ … Continue reading "ബാഴ്‌സയിലെ കാനറിപ്പക്ഷി കൂടുവിട്ടു"

Published On:Aug 3, 2017 | 9:52 am

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ സ്പാനിഷ് ക്ലബായ ബാഴ്‌സലോണ വിട്ടു. ഏതാനും ദിവസങ്ങളായി നെയ്മര്‍ ബാഴ്‌സ വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സഹതാരങ്ങളും ക്ലബ് മാനേജ്‌മെന്റും നെയ്മര്‍ തുടരുമെന്ന പ്രത്യാശയിലായിരുന്നു. ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബാളര്‍ എന്ന റെക്കാഡ് ഓഫറുമായി ഫ്രഞ്ച് ക്ലബാ പാരീസ് എസ്.ജിയാണ് നെയ്മറിനെ റാഞ്ചുന്നത്. 2600 ലക്ഷം ഡോളറാണ് പാരീസ് എസ്.ജി നെയ്മര്‍ക്ക് വില പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം നെയ്മറും പിതാവും മാനേജരും ബാഴ്‌സലോണ ക്ലബ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ക്ലബ് വിടാനാണ് തന്റെ ഉറച്ച തീരുമാനമെന്ന് നെയ്മര്‍ അറിയിക്കുകയായിരുന്നു.
നെയ്മര്‍ പാരീസുമായി 2600 ലക്ഷം ഡോളറിന് കരാര്‍ ഒപ്പിടുകയാണെങ്കില്‍ കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോള്‍പോഗ്ബയ്ക്ക് വേണ്ടി മുടക്കിയ 1110 ലക്ഷം ഡോളറിന്റെ റെക്കാഡ് തകര്‍ക്കപ്പെടും. ബ്രസീലിയന്‍ ക്ലബായ സാന്റേസില്‍നിന്ന് 2013 ലാണ് നെയ്മര്‍ ബാഴ്‌സലോണയിലേക്ക് എത്തിയത്. ലയണല്‍ മെസി, ലൂയിസ് സുവാരേസ് എന്നിവര്‍ക്കൊപ്പം ബാഴ്‌സയുടെ മുന്നേറ്റനിരയില്‍ നിര്‍ണായക ശക്തിയായിരുന്ന നെയ്മര്‍. രണ്ട് ലാലിഗ, ഒരു ചാമ്പ്യന്‍സ് ലീഗ്, മൂന്ന് സ്പാനിഷ് കപ്പ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. 186 മത്സരങ്ങളില്‍നിന്ന് 105 ഗൗളുകള്‍ നേടുകയും ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    19 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    29 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    36 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 5
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 6
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 7
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 8
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 9
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം