Monday, February 18th, 2019

ദേവികുളം സബ് കലക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ട: കാനം

ഉത്തരവാദിത്വമാണ് സബ് കലക്ടര്‍ നിര്‍വഹിച്ചത്

Published On:Feb 11, 2019 | 11:48 am

തിരു: മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച ദേവികുളം സബ് കലക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉത്തരവാദിത്വമാണ് സബ് കലക്ടര്‍ നിര്‍വഹിച്ചത്. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    21 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു