നിയമസഭയില്‍ ഓരോ പാര്‍ട്ടിയും ഓരോ എംഎല്‍എയും അവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക.
നിയമസഭയില്‍ ഓരോ പാര്‍ട്ടിയും ഓരോ എംഎല്‍എയും അവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക.
കൊച്ചി: നിയമസഭയില്‍ ആരെങ്കിലുമൊക്കെ പറയുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രന് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ഓരോ പാര്‍ട്ടിയും ഓരോ എംഎല്‍എയും അവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക. അതിനെക്കുറിച്ച് പുറത്ത് പറയേണ്ട കാര്യമില്ല. സഭയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് കാരണമെന്നും കാനം പറഞ്ഞു.
മൂന്നാര്‍ ദൗത്യം തുടരേണ്ടതായിരുന്നു എന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം സഭയില്‍ പറഞ്ഞുകഴിഞ്ഞതാണല്ലോ എന്നും അതിനെന്തിനാണ് ഇനിയും പിന്തുണ എന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.