Saturday, April 20th, 2019

എന്നെ മനോരോഗിയെന്നും അമ്മയെ വേശ്യയെന്നും വിളിച്ച ആളാണ് അച്ഛന്‍

എനിക്കിപ്പോള്‍ വയസായി. ഇനി ഒരു നായികയായി ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല.

Published On:May 9, 2018 | 9:00 am

എന്നെ മനോരോഗിയെന്നും അമ്മയെ വേശ്യയെന്നും വിളിച്ച ആളെ അച്ഛനെന്ന് പോലും വിളിക്കാന്‍ മടിയുണ്ടെന്ന് ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന കനക. എനിക്ക് മനോരോഗമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള പ്രധാന കാരണം എന്റെ അച്ഛന്‍ ദേവദാസ് ആണ്. അദ്ദേഹത്തെ അനുസരിക്കാതിരുന്നതും ബഹുമാനിക്കാതിരുന്നപ്പോഴും എനിക്ക് മനോരോഗമാണെന്നും അമ്മയുടെ ഒപ്പിട്ട് വില്‍പ്പത്രം തയ്യാറാക്കിയെന്നും പറഞ്ഞുപരത്തി. ഞാന്‍ മയക്കുമരുന്നിന് അടിമയാണെന്നും ആലപ്പുഴയില്‍ ചികിത്സയിലാണെന്നും അയാള്‍ പറഞ്ഞുനടന്നു. ഇതൊന്നും എനിക്ക് അത്ഭുതമായി തോന്നിയില്ല. എന്റെ അമ്മ വേശ്യയാണെന്ന് പറഞ്ഞ വ്യക്തിയാണ്. താലികെട്ടിയ പെണ്ണിനെ വേശ്യയെന്ന് വിളിച്ചയാള്‍ മകളെ മനോരോഗിയാക്കുന്നതില്‍ പുതുമയില്ല. ഇത്രയും കാലമായിട്ടും വൃത്തികേടുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ തന്നെ അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താത്പര്യമില്ലെന്നും കനക പറഞ്ഞു.
അമ്മ ദേവികയുടെ മരണത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന കനക ഏറെനാളിനു ശേഷം ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസ് തുറന്നത്. തന്നെയും അമ്മയെയും അപകീര്‍ത്തിപ്പെടുത്തിയ അച്ഛനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കനക അഭിമുഖത്തിലുടനീളം സംസാരിച്ചിരിക്കുന്നത്.
എനിക്കിപ്പോള്‍ വയസായി. ഇനി ഒരു നായികയായി ഒരിക്കലും അഭിനയിക്കാന്‍ പറ്റില്ല. അഭിനയിക്കാന്‍ തയാറായാല്‍ സഹനടിയായോ നായകന്റെ അമ്മയായോ ചേച്ചിയായോ മറ്റോ കഥാപാത്രങ്ങള്‍ ലഭിക്കും. പക്ഷേ അത്തരം വേഷങ്ങളിലൊന്നും എനിക്ക് താല്പര്യമില്ല. ഇത്രയും വര്‍ഷമായിട്ടും അഭിനയ രംഗത്തു നിന്ന് മാറിനിന്നിട്ടും ഇന്നും ആളുകള്‍ കനകയെ ഓര്‍മിക്കുന്നുണ്ട്. അതു തന്നെയാണ് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നതും കനക പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും