Wednesday, September 19th, 2018

വനിതാ അധ്യക്ഷ സ്ഥാനത്തുനിന്നും ഖമറുന്നിസയെ നീക്കി

      മലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. മാപ്പപേക്ഷക്കു ശേഷവും സാമൂഹികമാധ്യമങ്ങളിലൂടെ ബി.ജെ.പിക്ക് ഫണ്ട് കൈമാറിയതിനെ ന്യായീകരിച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം തിരൂരിലാണ് ബി.ജെ.പി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ.പി പ്രദീപ്കുമാറിന് തുക കൈമാറി ഇവര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ക്ക് … Continue reading "വനിതാ അധ്യക്ഷ സ്ഥാനത്തുനിന്നും ഖമറുന്നിസയെ നീക്കി"

Published On:May 6, 2017 | 12:59 pm

Kamarunnisa Anwar New Photo Full

 

 

 
മലപ്പുറം: ബി.ജെ.പിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി. മാപ്പപേക്ഷക്കു ശേഷവും സാമൂഹികമാധ്യമങ്ങളിലൂടെ ബി.ജെ.പിക്ക് ഫണ്ട് കൈമാറിയതിനെ ന്യായീകരിച്ചതിനാണ് നടപടി.
കഴിഞ്ഞ ദിവസം തിരൂരിലാണ് ബി.ജെ.പി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ.പി പ്രദീപ്കുമാറിന് തുക കൈമാറി ഇവര്‍ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ക്ക് എല്ലാ വിജയങ്ങളുമുണ്ടാകട്ടെ എന്നാശംസിക്കുന്നതായും ഖമറുന്നിസ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാനകമ്മിറ്റിയംഗം എ.കെ ദേവീദാസന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മനോജ് പാറശേരി എന്നിവരും സംബന്ധിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    25 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    56 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    1 hour ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും