ജെല്ലിക്കെട്ട്; അങ്ങിനെയെങ്കില്‍ ബിരിയാണിയും വേണ്ട : കമല്‍ഹാസന്‍

Published:January 10, 2017

kamalahassan-jallikettu-full

 

 

 

 

 
തമിഴ്‌നാട്ടില്‍ കായിക വിനോദമായ ജെല്ലിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കേണ്ടിവരുമെന്ന് നടന്‍ കമല്‍ഹാസന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ജെല്ലിക്കെട്ട് സംബന്ധിച്ച നയം വ്യക്തമാക്കിയത്.
കായിക പ്രവര്‍ത്തി മൃഗങ്ങള്‍ക്കെതിരായ ക്രൂരതയാണെന്ന് വാദിക്കുന്നവര്‍ ബിരിയാണിയും ഉപേക്ഷിക്കാന്‍ തയ്യാറാകണം. ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താന്‍ ഇതിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ട്. സ്‌പെയിനില്‍ നടക്കുന്ന കാളപ്പോര് പോലെയല്ല തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്. സ്‌പെയിനില്‍ കാളകള്‍ക്ക് നേരെ അക്രമം നടത്തുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തമിഴ്‌നാട്ടില്‍ കാളകളെ ദൈവത്തെപോലെയാണ് കരുതുന്നത്. ജെല്ലിക്കെട്ടില്‍ കാളകളെ മെരുക്കുകയാണ്. ഇത്‌വഴി ശാരീരികമായി ഒരു പ്രശ്‌നവും കാളകള്‍ക്ക് സംഭവിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറയുന്നു.
മൂന്നുവര്‍ഷം മുമ്പാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്.ജെല്ലിക്കെട്ടിനോ കാളവണ്ടി ഓട്ടങ്ങള്‍ക്കോ കാളകളെ ഉപയോഗിക്കരുതെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കേന്ദ്രഗവര്‍മ്മെന്റിനോടാവശ്യപ്പെട്ടിട്ടുണ്ട്. പൊങ്കല്‍ ഉത്സവത്തിന്റെ പ്രധാന ആഘോഷമാണ് ജെല്ലിക്കെട്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.