കമല്‍ നടത്തുന്നത് തരം താണ പകപോക്കല്‍: മാക്ട

Published:December 14, 2016

Kamal Director Full

 

 

 
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് തരംതാണ പകപോക്കലാണ് സംവിധായകന്‍ കമല്‍ നടത്തുന്നതെന്നും ഇതിനെതിരെ പ്രത്യക്ഷസമരം നടത്തുമെന്നും മാക്ട ഫെഡറേഷന്‍. ചലച്ചിത്ര അക്കാദമി പ്രസിഡന്റായ ശേഷവും കമല്‍ ഫെഫ്ക പ്രസിഡന്റിന്റെ പദവി തുടരുകയാണ്. ചലച്ചിത്ര മേഖലയിലെ മറ്റൊരു സംഘടനയായ മാക്ട ഫെഡറേഷന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ വിനയനോട് പകയും അസൂയയും വെച്ചുപുലര്‍ത്തുന്നതിനാലാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് ഒഴിവാക്കിയതെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ആരോപിച്ചു.
അന്തരിച്ച മറ്റ് താരങ്ങളുടെ കുടുംബങ്ങളെ മേളയിലേക്ക് ക്ഷണിച്ചപ്പോള്‍ മണിയുടെ വീട്ടുകാരെ അക്കാദമി അവഗണിച്ചത് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. മേളയില്‍ ദേശീയഗാനം പാടാതിരിക്കാന്‍ വേണ്ടി കൊടുങ്ങല്ലൂരുകാരെക്കൊണ്ട് സുപ്രീംകോടതിയില്‍ കേസ് കൊടുപ്പിച്ചതിന്റെ പിന്നിലും കമലാണെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. കമല്‍ ഫെഫ്ക പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രാജിവെപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.