Monday, November 19th, 2018

കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു

        വയനാട്: കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു. ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റ വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാകുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃസംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് പ്രൈവറ്റ് … Continue reading "കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു"

Published On:Nov 21, 2014 | 2:03 pm

Agriculture full 99999

 

 

 

 

വയനാട്: കല്‍പ്പറ്റയില്‍ അഗ്രിഫെസ്റ്റ് ഒരുങ്ങുന്നു. ‘പ്രകൃതിയിലേക്ക് മടങ്ങു, ജൈവ കൃഷിയിലുടെ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് കല്‍പ്പറ്റ വള്ളിയൂര്‍ക്കാവ് മൈതാനം ഒരുങ്ങുന്നു. ഡിസംബര്‍ 19 മുതല്‍ 26 വരെ നടക്കുന്ന അഗ്രിഫെസ്റ്റ് 10 സെന്റ് ഭൂമിയില്‍ മാതൃക ജൈവ ഗ്രാമവും കാഴ്ചകാര്‍ക്കായി സജ്ജമാകുന്നുണ്ട്. എട്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ അനൃസംസ്ഥാനങ്ങളിലെ കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിചയപ്പെടുത്തും. 150 സ്റ്റാളുകളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് പ്രൈവറ്റ് സ്ഥാപനങ്ങളുടെയും പ്രദര്‍ശനശാലകള്‍ ഉണ്ടാവും. കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, പുഷ്പഫല പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനം, നൂതന ഗവേഷണ സാധൃതകളെക്കുറിച്ച് വിഭൃാര്‍ത്ഥികളുമായി സംവദിക്കുവാന്‍ ഗവേഷണ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ടെക് ഫെസ്റ്റ് ആന്റ് സയന്‍സ് ഫെസ്റ്റ്, വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനവും, അഗ്രി ഫിലിം ഫെസ്റ്റ് എന്നിവയുണ്ടാകും. എല്ലാ ദിവസവും ഫെസ്റ്റിനോടനുബന്ധിച്ച് വൈകിട്ട് ഏഴു മുതല്‍ ഒരു മണിക്കൂര്‍ സമയം പ്രദേശിക കലാകാരന്‍മാരുടെ കലാവിരുന്നും ഉണ്ടാകും.

LIVE NEWS - ONLINE

  • 1
    10 mins ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 2
    22 mins ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 3
    25 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 4
    33 mins ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 5
    38 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 6
    57 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 7
    59 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 8
    1 hour ago

    മേരികോം ഫൈനലില്‍

  • 9
    1 hour ago

    തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്