Monday, July 22nd, 2019

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

Published On:Jul 5, 2019 | 9:44 am

കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ലോസ്ആഞ്ചല്‍സിന് 240 കിലോമീറ്റര്‍ വടക്കുകിഴക്ക് റിഡ്‌ഗെക്രസ്റ്റിനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തെ തുടര്‍ന്ന് ഏതാനും സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. റിഡ്‌ഗെക്രസ്റ്റ് റീജണല്‍ ഹോസ്പിറ്റലില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. പട്ടണത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും മേയര്‍ പറഞ്ഞു.
മൊജാവേ മരുഭൂമി മുതല്‍ പസഫിക് തീരം വരെയുള്ള ആളുകള്‍ക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുദശകങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഈ മേഖലയില്‍ ഇത്രയും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു