Monday, June 24th, 2019

കളരിപ്പയറ്റ് പഠന പ്രദര്‍ശനം

കാസര്‍കോട്: സംസ്ഥാന യുവജന ബോര്‍ഡിന്റെ സഹകരണത്തോടെ ട്രാവന്‍കൂര്‍ സ്‌കൂള്‍ ഓഫ് കളരിപ്പയറ്റ് 20ന്് ഗവ. കോളജില്‍ കളരിപ്പയറ്റ് പഠന പ്രദര്‍ശനം സംഘടിപ്പിക്കും. പ്രാചീന ആയോധനകലയായ കളരിപ്പയറ്റിന്റെ പ്രസക്തി വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.പ്രദര്‍ശനം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ കെ.പി. അജയകുമാര്‍ അധ്യക്ഷത വഹിക്കും. കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്ദുല്‍ഖാദര്‍ ഗുരുക്കള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. ടി.കെ. പ്രവീണ എന്നിവര്‍ … Continue reading "കളരിപ്പയറ്റ് പഠന പ്രദര്‍ശനം"

Published On:Aug 17, 2013 | 5:01 pm

കാസര്‍കോട്: സംസ്ഥാന യുവജന ബോര്‍ഡിന്റെ സഹകരണത്തോടെ ട്രാവന്‍കൂര്‍ സ്‌കൂള്‍ ഓഫ് കളരിപ്പയറ്റ് 20ന്് ഗവ. കോളജില്‍ കളരിപ്പയറ്റ് പഠന പ്രദര്‍ശനം സംഘടിപ്പിക്കും. പ്രാചീന ആയോധനകലയായ കളരിപ്പയറ്റിന്റെ പ്രസക്തി വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.പ്രദര്‍ശനം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ കെ.പി. അജയകുമാര്‍ അധ്യക്ഷത വഹിക്കും.
കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. അബ്ദുല്‍ഖാദര്‍ ഗുരുക്കള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. ടി.കെ. പ്രവീണ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കളരിയിലെ മെയ്പ്പയറ്റ് മുതലുള്ള പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളെ ലളിതമായി പഠിപ്പിക്കുന്ന വിധത്തിലുള്ള പ്രദര്‍ശനമാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു കോളജില്‍ വീതം പ്രദര്‍ശനം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് കാസര്‍കോട് കോളജില്‍ പ്രദര്‍ശനം നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    4 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല