Saturday, April 21st, 2018

കലാ മാമാങ്കം ബാക്കിയാക്കുന്നത്

കൗമാര കേരളത്തിന്റെ പൂരം തൃശൂരില്‍ കൊടിയിറങ്ങിയപ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഇങ്ങനെയൊരു മേള നടത്തണമോയെന്നത് തന്നെയാണ് അതിലൊരു ചോദ്യം. കുട്ടികളുടെ സര്‍ഗ്ഗവാസനയും കഴിവും പ്രകടമാക്കാനുള്ള വേദിയൊരുക്കുകയെന്ന നിലയിലാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇന്ന് അത് ആരോഗ്യകരമായ മത്സരം വെടിഞ്ഞ് മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. കുട്ടികളുടെ മത്സരത്തില്‍ രക്ഷിതാക്കളും അധ്യാപകരും വരെ അങ്കം വെട്ടുന്നതരത്തിലേക്ക് വരെ കലോത്സവങ്ങള്‍ മാറുമ്പോള്‍ വിദ്യാലയങ്ങളിലെ സൗഹൃദാന്തരീക്ഷമാണ് നഷ്ടമാകുന്നത്. കലോത്സവ വേദികളില്‍ ഇത്തവണയെത്തിയ അപ്പീലുകളുടെ പ്രളയം തന്നെ കലോത്സവങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളാണ് … Continue reading "കലാ മാമാങ്കം ബാക്കിയാക്കുന്നത്"

Published On:Jan 12, 2018 | 3:02 pm

കൗമാര കേരളത്തിന്റെ പൂരം തൃശൂരില്‍ കൊടിയിറങ്ങിയപ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ഇങ്ങനെയൊരു മേള നടത്തണമോയെന്നത് തന്നെയാണ് അതിലൊരു ചോദ്യം. കുട്ടികളുടെ സര്‍ഗ്ഗവാസനയും കഴിവും പ്രകടമാക്കാനുള്ള വേദിയൊരുക്കുകയെന്ന നിലയിലാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇന്ന് അത് ആരോഗ്യകരമായ മത്സരം വെടിഞ്ഞ് മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. കുട്ടികളുടെ മത്സരത്തില്‍ രക്ഷിതാക്കളും അധ്യാപകരും വരെ അങ്കം വെട്ടുന്നതരത്തിലേക്ക് വരെ കലോത്സവങ്ങള്‍ മാറുമ്പോള്‍ വിദ്യാലയങ്ങളിലെ സൗഹൃദാന്തരീക്ഷമാണ് നഷ്ടമാകുന്നത്. കലോത്സവ വേദികളില്‍ ഇത്തവണയെത്തിയ അപ്പീലുകളുടെ പ്രളയം തന്നെ കലോത്സവങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളാണ് പുറത്തുകൊണ്ടുവരുന്നത്.
ഇത്തവണ ആയിരക്കണക്കിന് അപ്പീലുകളാണ് തൃശൂരിലെ കലോത്സവത്തിലുണ്ടായത്. കലാകിരീടം വീണ്ടും കോഴിക്കോടിന് സ്വന്തം. എന്നാല്‍ ഏറ്റവും കൂടുതല്‍ അപ്പീലുകളുമായി മത്സരത്തിനെത്തുന്നത് കോഴിക്കോടാണ്. 1500 കുട്ടികളാണ് കോഴിക്കോടിനെ പ്രതിനിധീകരിച്ച് തൃശൂരില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടനല്‍കാതിരിക്കാന്‍ മത്സരിച്ച കുട്ടികളില്‍ പരമാവധി പേര്‍ക്കും എ ഗ്രേഡ് കിട്ടുകയും ചെയ്തു. ഇവിടെയാണ് കലോത്സവ വേദികളിലെ യഥാര്‍ത്ഥ പരാജയം നാം കാണേണ്ടത്. കലോത്സവങ്ങളില്‍ അപ്പീലുകളുടെ പ്രളയം കുറക്കാന്‍ നടപടിയുണ്ടാകുമെന്ന് ഓരോ തവണ പറയുമ്പോഴും അപ്പീലുകള്‍ കൂടുന്നതല്ലാതെ ഒരു കണ്ണി പോലും കുറക്കാന്‍ സംഘാടകര്‍ക്ക് കഴിയുന്നില്ല. കലോത്സവ നടത്തിപ്പിലെ പരാജയം തന്നെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കൗമാരക്കാരുടെ പ്രതിഭകള്‍ പുറത്തുകൊണ്ടുവരാന്‍ എന്തിന് ഇത്രയും അപ്പീലുകള്‍? മോഷ്ടിച്ച സീലും കത്തുകളുമായി എന്തിനാണ്് കലോത്സവ വേദികളില്‍ വ്യാജരേഖ ചമയ്ക്കുത്?് ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളാണ് ഓരോ കലോത്സവങ്ങളിലും ബാക്കിയാവുന്നത്.
കലോത്സവ മാന്വല്‍ അടിയന്തരമായി പുതുക്കി പണിയുകയോ അപ്പീലുകള്‍ക്ക് തടയിടുകയോ ചെയ്യാതെ കലോത്സവ വേദിയിലെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനാവില്ല. അങ്ങനെയുള്ളിടത്തോളം കാലം കലോത്സവമെന്നത് വെറും വഴിപാടുകള്‍ മാത്രമായി മാറുകയും ചെയ്യും. വരുന്ന കലോത്സവമെങ്കിലും കുരുന്നുകളുടെ സര്‍ഗവാസനയും കഴിവും പുറത്തുകൊണ്ടുവരാനുള്ള വേദികളായി മാറ്റാന്‍ സംഘാടകര്‍ പരിശ്രമിക്കണം.അല്ലാത്തപക്ഷം കലോത്സവങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന നിലയില്‍ മലയാളികള്‍ അഭിമാനത്തോടെ കാണുന്ന സ്‌കൂള്‍ കലോത്സവങ്ങളെ അതിന്റെ യഥാര്‍ത്ഥ നന്മ നിലനിര്‍ത്താന്‍ സംഘാടകര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

 • 1
  45 mins ago

  മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു

 • 2
  2 hours ago

  മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

 • 3
  3 hours ago

  ‘ബിഗ് സിസ്റ്റര്‍’ എന്ന് എഴുതിയതിനൊപ്പം മിഷയുടെ ചിത്രം പങ്കുവച്ച് ഷാഹിദ്

 • 4
  3 hours ago

  രാഷ്ട്രീയ പ്രമേയ ഭേദഗതി വിജയമോ പരാജയമോ അല്ല: യെച്ചൂരി

 • 5
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ

 • 6
  3 hours ago

  കോണ്‍ഗ്രസ് നേതാവിന്റെ കൊല; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധ ശിക്ഷ

 • 7
  3 hours ago

  നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

 • 8
  3 hours ago

  മന്ത്രി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിന്: കെപിഎ മജീദ്

 • 9
  3 hours ago

  സ്ത്രീകളെ വിവസ്ത്രയാക്കി സിനിമാ കച്ചവടം നടത്തിയിട്ടില്ല: ബാലചന്ദ്ര മേനോന്‍