കജോള്‍ വീണ്ടും കോളിവുഡിലേക്ക്

Published:December 3, 2016

Kajol Full

 

 

 

 

ബോളിവുഡിന്റെ പ്രിയ നടി കജോള്‍ വീണ്ടും കോളിവുഡിലേക്ക്. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന വി.ഐ.പി 2വില്‍ പ്രധാന കഥാപാത്രമായാണ് കജോള്‍ എത്തുന്നതെന്നാണ് വാര്‍ത്തകള്‍. ചിത്രത്തില്‍ ധനുഷും അമലാ പോളുമാണ് നായകനും നായികയും.
അതേസമയം വാര്‍ത്ത ഇതുവരെ സ്ഥിരീകിരച്ചിട്ടില്ല. കലൈയ്പുളി താണുവിന്റെ വി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീന്‍ റോള്‍ഡനാണ് സംഗീത സംവിധാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭുദേവ്ക്കും അരവിന്ദ് സ്വാമിക്കുമൊപ്പം മിന്‍സാര കനവ് എന്ന ചിത്രത്തിലൂടെയാണ് കജോളിന്റെ കോളിവുഡ് പ്രവേശനം. അതിന് ശേഷം ഹിന്ദി ചിത്രത്തില്‍ മാത്രമാണ് കജോള്‍ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.