Friday, July 20th, 2018

ഞാന്‍ സിനിമാക്കാരെ തേടിപോയിട്ടില്ല: കൈതപ്രം

കണ്ണൂര്‍: വിഷുവിന് കാരണവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതും തറവാട്ടമ്മയൊരുക്കിയ വിഷുക്കണി മേടപ്പുലരിയില്‍ ദര്‍ശിക്കുന്നതും ഗുരുത്വത്തിന്റെ പാഠമാണെന്ന് സിനിമാഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗുരുകാരണ പൂജ നഷ്ടപ്പെട്ട തലമുറ അണുകുടുംബത്തിലേക്ക് മാറി. തറവാടുകള്‍ ഭാഗംവെച്ചതോടെ ശക്തി ക്ഷയിച്ചു. ഗുരുത്വം നഷ്ടപ്പെട്ടു. എന്നാല്‍ വിഷുക്കൈനീട്ടമെന്ന അനുഷ്ഠാനം ഗുരുത്വത്തെ നിലനിര്‍ത്തുന്ന ചടങ്ങാണ്. വിഷുവിന് കാരണവരില്‍ നിന്ന് , മൂത്തവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് കര്‍ഷകന്റെ വിത്തുപാട്ട് പാടുന്ന വിഷുപക്ഷിയുടെ കാലത്തെ തിരിച്ചുപിടിക്കാനായി നാം ഉപയോഗിക്കണം. അതാകട്ടെ ഈ വര്‍ഷത്തെ വിഷുഫലം. തെയ്യം … Continue reading "ഞാന്‍ സിനിമാക്കാരെ തേടിപോയിട്ടില്ല: കൈതപ്രം"

Published On:Apr 12, 2018 | 1:48 pm

കണ്ണൂര്‍: വിഷുവിന് കാരണവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതും തറവാട്ടമ്മയൊരുക്കിയ വിഷുക്കണി മേടപ്പുലരിയില്‍ ദര്‍ശിക്കുന്നതും ഗുരുത്വത്തിന്റെ പാഠമാണെന്ന് സിനിമാഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
ഗുരുകാരണ പൂജ നഷ്ടപ്പെട്ട തലമുറ അണുകുടുംബത്തിലേക്ക് മാറി. തറവാടുകള്‍ ഭാഗംവെച്ചതോടെ ശക്തി ക്ഷയിച്ചു. ഗുരുത്വം നഷ്ടപ്പെട്ടു. എന്നാല്‍ വിഷുക്കൈനീട്ടമെന്ന അനുഷ്ഠാനം ഗുരുത്വത്തെ നിലനിര്‍ത്തുന്ന ചടങ്ങാണ്. വിഷുവിന് കാരണവരില്‍ നിന്ന് , മൂത്തവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് കര്‍ഷകന്റെ വിത്തുപാട്ട് പാടുന്ന വിഷുപക്ഷിയുടെ കാലത്തെ തിരിച്ചുപിടിക്കാനായി നാം ഉപയോഗിക്കണം. അതാകട്ടെ ഈ വര്‍ഷത്തെ വിഷുഫലം. തെയ്യം ഗുരുത്വ ബോധത്തിന്റെ അനുഷ്ഠാനം കൂടിയാണ്. തറവാടും തെയ്യവും വരും തലമുറകളുടെ സൗഹൃദമാണ്. ചന്തേര എന്റെ പ്രിയപ്പെട്ടതാണ്. ആ തറവാട് ഗുരുത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. എന്റെ സംസാരശേഷി പൂര്‍ണമായും ശരിയായിട്ടില്ല. പാടാനാകുന്നില്ല. എനിക്കിപ്പോള്‍ ധൈര്യമുണ്ട്. പക്ഷാഘാത രോഗത്തെ ഞാന്‍ സുഹൃത്താക്കി മാറ്റി. പൂര്‍ണതക്ക് വേണ്ടിയുള്ള അപൂര്‍ണതയില്‍ നില്‍ക്കുന്നതാണ് രോഗമെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ആഹാരനിഷ്ഠയും വ്യായാമവും കൊണ്ടാണ് ഞാന്‍ രോഗത്തെ മെരുക്കി സുഹൃത്താക്കി മാറ്റിയത്. എനിക്ക് ഓര്‍മകള്‍ നഷ്ടപ്പെട്ടിട്ടില്ല. ഞാനെഴുതുന്ന കവിതകളിലും സിനിമാപാട്ടുകളിലും തത്വദര്‍ശനങ്ങളുണ്ട്. ആ ഓര്‍മകള്‍ ഒരിക്കലും ഇല്ലാതാകില്ല. എന്നാല്‍ ഓര്‍മകളില്ലാതാകുന്ന വിദ്യാഭ്യാസമാണ് നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത്. കലാകാരന്‍ സിനിമയെ തേടിപോകരുത്. കലാകാരനെ തേടി സിനിമകള്‍ ഇങ്ങോട്ടുവരണം.
ഞാനൊരിക്കലും ഒരു സിനിമക്കാരനെ തേടി അലഞ്ഞിട്ടില്ല. കാലുപിടിച്ചിട്ടില്ല. ശുപാര്‍ശ പറയിച്ചിട്ടുമില്ല. മാതൃഭൂമിയില്‍ ജോലിചെയ്യുന്ന കാലത്ത് കോഴിക്കോട് ആകാശവാണിയില്‍ എന്റെ പാട്ടുകള്‍കേട്ട് സിനിമാക്കാര്‍ എന്നെ തേടി അരികിലെത്തുകയായിരുന്നു. കലാകാരനെ തേടി സിനിമക്കാര്‍ എത്തണം. ഒരു പ്രാവശ്യം കേട്ടാല്‍ മതി. എനിക്ക് സംഗീതം പഠിക്കാം. പാട്ടുപാടാം. ഞാന്‍ പഠിച്ചത് അങ്ങിനെയാണ്. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് അതാവുന്നില്ല. അവരുടെ ഓര്‍മകളെ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കാരണം.
ഓര്‍മകളെ തിരിച്ചുപിടിക്കാന്‍ സ്‌നേഹസ്മൃണമായ തറവാട്ടിലേക്കുള്ള തിരിച്ചുവരവായി ഇക്കൊല്ലെത്തെ വിഷുവിനെ മാറ്റിയെടുക്കാം. ചന്തേര തറവാട് കളിയാട്ട സാംസ്‌കാരിക കലാസാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാടനത്തിലെ തന്റെ പ്രസക്തമായ പാട്ടുകള്‍ പാടി ചന്തേരയുടെ ഓര്‍മക്ക് മുന്നില്‍ പുതുതലമുറക്കായി സമര്‍പ്പിച്ച്‌കൊണ്ടാണ് അവശത മറന്ന് ചന്തേര തറവാട്ടില്‍ അദ്ദേഹം ചെലവഴിച്ചത്. എ കെ ബി നായര്‍ മുഖ്യപ്രഭാഷണം നടത്തി. സി എം ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചന്തേരമാഷിന്റെ സ്മരണയില്‍ തറവാട്ടുമുറ്റത്ത് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുമെന്ന് സംഘ വഴക്ക ഗവേഷണ പീഠഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് പ്രഖ്യാപിച്ചു.
കവി സി എം വിനയചന്ദ്രന്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, സി എം രാമചന്ദ്രന്‍ നായര്‍, സി എം അശോക് കുമാര്‍, സി എം രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടമ്മത്ത് ജനാര്‍ദനന്റെ ഓട്ടംതുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, സി എം ഓര്‍ക്കസ്ട്രയുടെ ഗാനമേള തുടങ്ങിയ കലാപരിപാടികളും നടന്നു. ഇന്നുരാവിലെ കളിയാട്ടത്തിന്റെ തോറ്റംപാട്ട് തുടങ്ങി. നാളെ ഉച്ചക്ക് തിരുമുടി .

 

LIVE NEWS - ONLINE

 • 1
  11 mins ago

  മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

 • 2
  15 mins ago

  മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

 • 3
  17 mins ago

  ലോക്‌സഭയില്‍ ബല പരീക്ഷണം

 • 4
  45 mins ago

  മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

 • 5
  1 hour ago

  ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

 • 6
  1 hour ago

  ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

 • 7
  2 hours ago

  റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

 • 8
  2 hours ago

  ഹോക്കിയില്‍ ഇന്ത്യക്ക് ജയം

 • 9
  2 hours ago

  സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു