Saturday, September 22nd, 2018

കൈരളി പറക്കാനൊരുങ്ങി

കൊച്ചി: കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ കൈരളി എയര്‍ലൈന്‍സ് നവംബര്‍ ഒന്നിന് കേരള പിറവിക്ക് പറന്നു തുടങ്ങും. ആഭ്യന്തര വിമാന സര്‍വീസുകളുമായി തുടക്കം കുറിക്കുന്ന കൈരളി ആറുമാസം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. കൊച്ചി ആസ്ഥാനമായി വിദേശ മലയാളികളും സ്വദേശികളും ചേര്‍ന്നാണ് കൈരളി രൂപീകരിച്ചത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റ് എയര്‍ലൈനാണ് കൈരളിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. പ്രവീണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ബാംഗ്‌ളൂര്‍, മംഗലാപുരം, ചെന്നൈ, … Continue reading "കൈരളി പറക്കാനൊരുങ്ങി"

Published On:Jun 15, 2013 | 4:28 pm

Kairali Airlines fullകൊച്ചി: കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ കൈരളി എയര്‍ലൈന്‍സ് നവംബര്‍ ഒന്നിന് കേരള പിറവിക്ക് പറന്നു തുടങ്ങും. ആഭ്യന്തര വിമാന സര്‍വീസുകളുമായി തുടക്കം കുറിക്കുന്ന കൈരളി ആറുമാസം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. കൊച്ചി ആസ്ഥാനമായി വിദേശ മലയാളികളും സ്വദേശികളും ചേര്‍ന്നാണ് കൈരളി രൂപീകരിച്ചത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ബഡ്ജറ്റ് എയര്‍ലൈനാണ് കൈരളിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. പ്രവീണ്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ബാംഗ്‌ളൂര്‍, മംഗലാപുരം, ചെന്നൈ, മുംബെയ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. പിന്നീട് ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും സര്‍വീസുകളും ആരംഭിക്കും. വിദേശ വിമാനക്കമ്പനിയുമായി കൈകോര്‍ത്താണ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    14 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    15 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി