Wednesday, August 15th, 2018

മന്ത്രി കടന്നപ്പള്ളിക്കെതിരെ ജില്ലാ കലക്ടര്‍, നാളെ കലക്ടറേറ്റ് മൈതാനിയില്‍ ‘പോര്’

നാളെ വൈകീട്ട് 3.30ന് കലക്ടറേറ്റ് മൈതാനിയിലാണ് സൗഹൃദ ക്രിക്കറ്റ് മാച്ച്.

Published On:Feb 9, 2018 | 1:05 pm

കണ്ണൂര്‍: ശാശ്വത സമാധാനത്തിനായി സ്‌പോര്‍ട്‌സിലൂടെ സൗഹൃദം എന്ന സന്ദേശവുമായി കണ്ണൂര്‍ സ്‌പോര്‍ടിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മാച്ച് നാളെ നടക്കും.
നാളെ വൈകീട്ട് 3.30ന് കലക്ടറേറ്റ് മൈതാനിയിലാണ് സൗഹൃദ ക്രിക്കറ്റ് മാച്ച് നടക്കുക. ജനപ്രതിനിധികളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥ മേധാവികളും വ്യാപാരി വ്യവസായ പ്രമുഖരും ക്രിക്കറ്റ് മാച്ചില്‍ കളത്തിലിറങ്ങും.
ജില്ലയിലെ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവരിക, സമാധാന നീക്കങ്ങള്‍ക്ക് കരുത്ത് പകരുക, കണ്ണൂരിന്റെ കായിക രംഗത്തിന് ഉണര്‍വ് പകരുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് എല്ലാവിഭാഗം രാഷ്ട്രീയക്കാരെയും പങ്കെടുപ്പിച്ച് ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍, ബി ജെ പി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് സൗഹൃദ മത്സരം ഉദ്ഘാടനം ചെയ്യുക.
കലക്ടറും എസ് പിയുമടക്കമുള്ള ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്ന ടീമിനെ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നയിക്കും. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമാണ് വൈസ് ക്യാപ്റ്റന്‍. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും അണിനിരക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ്. ടി വി രാജേഷ് എം എല്‍ എയാണ് വൈസ് ക്യാപ്റ്റന്‍. സി പി ഐ ദേശീയ നിര്‍വാഹകസമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍ കളിയുടെ തത്സമയ വിവരണം നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനദാനം നിര്‍വഹിക്കും. പി കെ ശ്രീമതി ടീച്ചര്‍ എം പിയും ചടങ്ങില്‍ സന്നിഹിതയാകും.
വ്യത്യസ്ത ആശയങ്ങളില്‍ ഉറച്ചുനിന്ന് പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഒറ്റക്കെട്ടായി ഒരു ടീമില്‍ അണിനിരന്ന് ഉദ്യോഗസ്ഥരെയും വ്യവസായികളെയും നേരിടുന്ന കാഴ്ചക്ക് നാളെ കണ്ണൂര്‍ സാക്ഷ്യം വഹിക്കും.
കഴിഞ്ഞ തവണ നടന്ന സൗഹൃദ മത്സരത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ കെ വി ഷക്കീലാണ് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും ഷക്കീല്‍ കളത്തിലിറങ്ങുന്നുണ്ട്്. സമാധാന ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ് സൗഹൃദ മത്സരവുമായി രംഗത്തിറങ്ങിയതെന്ന് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡന്റ് പി ഷാഹിന്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  8 hours ago

  സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  10 hours ago

  ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

 • 3
  13 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

 • 4
  19 hours ago

  കവി ചെമ്മനം ചാക്കോ അന്തരിച്ചു

 • 5
  19 hours ago

  മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

 • 6
  1 day ago

  ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

 • 7
  2 days ago

  ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

 • 8
  2 days ago

  കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

 • 9
  2 days ago

  സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍